Home Featured അമിത് ഷായ്ക്ക് വേണ്ടത് ഹിമാലയ ബ്രാന്‍ഡ് കുപ്പിവെള്ളം; വെള്ളത്തിന്റെ ദൗര്‍ലഭ്യവും വ്യക്തമാക്കുന്നതിനിടെ വെട്ടിലായി മന്ത്രി

അമിത് ഷായ്ക്ക് വേണ്ടത് ഹിമാലയ ബ്രാന്‍ഡ് കുപ്പിവെള്ളം; വെള്ളത്തിന്റെ ദൗര്‍ലഭ്യവും വ്യക്തമാക്കുന്നതിനിടെ വെട്ടിലായി മന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കുടിക്കാന്‍ നല്‍കിയ ഒരു കുപ്പി വെള്ളത്തിന്റെ വില 850 രൂപ. വെള്ളത്തിന്റെ പ്രാധാന്യം വിവരിക്കവെ വിവാദ പരാമര്‍ശം നടത്തി വെള്ളത്തിലായത് ഗോവ കൃഷിമന്ത്രി രവി നായിക് ആണ്.

ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അമിത് ഷാ ഹിമാലയ ബ്രാന്‍ഡ് കുപ്പിവെള്ളം ആവശ്യപ്പെട്ടു. അതിന് 850 രൂപയാണ് കുപ്പിയൊന്നിന് വില. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 150-160 രൂപയാണ് കുപ്പിവെള്ളത്തിന് ഈടാക്കുന്നത്. വെള്ളത്തിന്റെ പ്രാധാന്യവും ദൗര്‍ലഭ്യവും ചൂണ്ടിക്കാട്ടുന്ന പ്രസംഗത്തിനിടെയാണ് വിശദീകരണം മന്ത്രിയെ വെട്ടിലാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group