ബംഗളുരു : കേരളത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ട കോണ്‍ഗ്രസിന് കര്‍ണാടകയെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് അമിത് ഷാ പുത്തൂരില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു, 1700 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കോണ്‍ഗ്രസ് തുറന്നുവിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പി.എഫ്.ഐയെ നിരോധിച്ച് അത് അടച്ചുപൂട്ടി.രാജ്യവിരുദ്ധ ഘടകങ്ങള്‍ക്ക് ശക്തി പകരുകയാണ് കോണ്‍ഗ്രസ്, അവര്‍ക്ക് കര്‍ണാടകയെ സംരക്ഷിക്കാന്‍ സാധിക്കില്ല.
നിങ്ങളടെ തൊട്ടടുത്ത് കേരളമുണ്ട്. താന്‍ കൂടുതല്‍ ഒന്നും പറയു്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.കര്‍ണാടകയെ സുരക്ഷിതമായ നിലനിറുത്താന്‍ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളൂ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒരു ബി.ജെ.പി സര്‍ക്കാരിന് മാത്രമേ കര്‍ണാടകയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കുവെന്നും അമിത് ഷാ പറഞ്ഞു.
ബംഗളൂരു-മൈസൂരു ഹൈവേയില്‍ വാഹനയാത്രക്കാരെ കൊള്ളയടിച്ചു.
ബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയില്‍ വാഹനയാത്രക്കാരായ ദമ്ബതികളെ കൊള്ളയടിച്ചു. മൈസൂരുവിലെ ഗവ. സ്‌കൂള്‍ അധ്യാപകന്‍ നാഗരാജു (58) വും ഭാര്യ ജയശ്രീ (50) യുമാണ് കവര്‍ച്ചയ്ക്കിരയായത്.മൈസൂരുവിലേക്കു പോകുന്നതിനിടയില്‍ മാണ്ഡ്യ ജില്ലയിലെ മല്ലയ്യഹനദൊഡ്ഡി എന്ന സ്ഥലത്തു വഴിയരികില്‍ കാര്‍ നിര്‍ത്തി വിശ്രമിക്കുമ്ബോഴായിരുന്നു സംഭവം.കാറില്‍ ചാരിനില്‍ക്കുകയായിരുന്ന നാഗരാജുവിന്‍റെ കഴുത്തില്‍ കത്തിവച്ച് ഒരാള്‍ ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ കാറിനുള്ളില്‍ കയറി ജയശ്രീയുടെ കൈയില്‍നിന്ന് ആഭരണങ്ങളും കാറിനകത്തുണ്ടായിരുന്ന പണവും കവര്‍ച്ച ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് ഇരുവരും ഹൈവേയുടെ ബാരിക്കേഡ് ചാടിക്കടന്ന് രക്ഷപ്പെട്ടു.3.81 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവുമാണു നഷ്ടമായത്. മാണ്ഡ്യ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.