Home Featured കര്‍ണാടകയുടെ അംബാരി ഉത്സവ് ബസുകൾ ഇനി കേരളത്തിലെ മൂന്നിടങ്ങളിൽ സർവീസ് നടത്തും.

കര്‍ണാടകയുടെ അംബാരി ഉത്സവ് ബസുകൾ ഇനി കേരളത്തിലെ മൂന്നിടങ്ങളിൽ സർവീസ് നടത്തും.

പത്തനംതിട്ട: ഇനി കേരളത്തിലെ നിരത്തുകളിലും കര്‍ണാടകയുടെ സൂപ്പര്‍ ലക്ഷ്വറി ബസുകളോടും. അംബാരി ഉത്സവ് സീരിസിലുള്ള വോള്‍വോ സ്ലീപ്പര്‍ ബസുകള്‍ കേരളത്തിലെ മൂന്നിടങ്ങളിലേക്കു സര്‍വീസ് നടത്തും.ബെംഗളൂരുവില്‍ നിന്നുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ സര്‍വീസുകള്‍ക്കു പുതിയ ബസ് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. ബെംഗളൂരു-എറണാകുളം റൂട്ടില്‍ മാത്രമാണു അംബാരി ഡ്രീം ക്ലാസ് ഒാടിക്കുന്നത്. വൈകാതെ മൈസുരു-എറണാകുളം റൂട്ടിലും അംബാരി ഡ്രീം ക്ലാസ് സര്‍വീസ് ആരംഭിക്കും. കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങളിലേക്കു പുതിയ നോണ്‍ എസി സര്‍വീസുകളും പരിഗണിക്കുന്നുണ്ട്.

കേരളത്തിലേക്കു പുതിയ 2 സര്‍വീസുകള്‍ക്കായി പെര്‍മിറ്റ് അപേക്ഷ നല്‍‌കിയിട്ടുണ്ടെന്നും തമിഴ്നാടിന്റെ അനുമതി ലഭിച്ചാല്‍ പത്തനംതിട്ട-ബെംഗളൂരു, തിരുവനന്തപുരം-ബെംഗളൂരു (നാഗര്‍കോവില്‍, മധുര വഴി) സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നു കേരള ലെയ്സണ്‍ ഒാഫിസര്‍ ജി.പ്രശാന്ത് പറഞ്ഞു. കരാര്‍ ചര്‍ച്ചകള്‍ക്കായി കര്‍ണാടക, തമിഴ്നാടിനു കത്തു നല്‍കിയിട്ടുണ്ട്.

കോണ്‍ടാക്റ്റ് ലെന്‍സുമായി ഉറങ്ങി; മാംസം കഴിക്കുന്ന അപൂര്‍വയിനം പാരസെെറ്റ് യുവാവിന്റെ കണ്ണ് തിന്നു

ഫ്ലോറിഡ: കോണ്‍ടാക്റ്റ് ലെന്‍സ് കണ്ണില്‍ വച്ച്‌ കിടന്ന 21കാരന്റെ കാഴ്ച നഷ്ടമായി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്.മെെക്ക് ക്രംഹോള്‍ഡ് എന്ന യുവാവ് കോണ്‍ടാക്റ്റ് ലെന്‍സ് വച്ച്‌ ഉറങ്ങിയ സമയത്ത് മാംസം ഭക്ഷിക്കുന്ന അപൂര്‍വയിനം പാരസെെറ്റ് കാരണം ഇദ്ദേഹത്തിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഏഴ് വര്‍ഷമായി ഇയാള്‍ കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നുണ്ട്. അവ ധരിച്ച ശേഷം മെെക്ക് അത് പുറത്തെടുക്കാന്‍ മറന്നുപോയിരുന്നു. പലപ്പോഴും ഇത് ആവര്‍ത്തിച്ചപ്പോഴാണ് കാഴ്ച നഷ്ടമായത്.

ആദ്യം മെെക്കിന് കണ്ണില്‍ കോണ്‍ടാക്റ്റു ലെന്‍സുകള്‍ തട്ടുന്നതുപോലെ തോന്നി ഉടനെ അയാള്‍ അത് എടുത്തുമാറ്റി. പിറ്റേന്ന് രാവിലെ ബേസ്ബാള്‍ കളിക്കാന്‍ പോയപ്പോള്‍ കണ്ണിന് എന്തോ പ്രശ്നം ഉള്ളതുപോലെ തോന്നി ലെന്‍സ് ഉടന്‍ മാറ്റുകയായിരുന്നു. തുടന്ന് മെെക്ക് തിരിച്ചുപോയി മാതാപിതാക്കളോടൊപ്പം നേത്ര ഡോക്ടറെ കാണാന്‍ പോയി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ മെെക്കിന് ഹെര്‍പ്പസ് സിംപ്ലക്സ് വെെറസ് ടെെപ്പ് 1 (HSV-1) ആണെന്ന് കണ്ടെത്തിയത്.

ഡോക്ടര്‍മാര്‍ ചികിത്സിച്ചെങ്കിലും ഇയാളുടെ നില വഷളായി. മാംസം ഭക്ഷിക്കുന്ന അപൂര്‍വ ഇനം പാരസെെറ്റായ അകാന്തമീബ കെരാറ്റിറ്റിസ് മെെക്കിന്റെ വലതുകണ്ണ് ഭക്ഷിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ അതിനുള്ളില്‍ വലതു കണ്ണിന്റെ കാഴ്ച മെെക്കിന് നഷ്ടമായി.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ഇയാള്‍ ലെന്‍സുകള്‍ അഴിക്കാതെ ഉറങ്ങിയത്.

രോഗം കണ്ടെത്തിയ ആദ്യത്തെ രണ്ടാഴ്ച ഭയങ്കര വേദനയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെെക്കിന്റെ ഒരു കണ്ണ് മാറ്റിവയ്ക്കേണ്ടി വന്നേക്കും. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് യോഗ്യനായാല്‍ മാത്രമേ ട്രാന്‍സ്‌പ്ലാന്റ് ചെയ്യാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ 50ശതമാനം കാഴ്ച ശക്തി മെെക്കിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

You may also like

error: Content is protected !!
Join Our WhatsApp Group