Home Featured കോടികളുടെ പോരാട്ടം! നെറ്റ്ഫ്ലിക്സിനും ആമസോണിനുമെതിരെ മത്സരത്തിനിറങ്ങാന്‍ അംബാനിയും അദാനിയും ഒരുങ്ങുന്നു

കോടികളുടെ പോരാട്ടം! നെറ്റ്ഫ്ലിക്സിനും ആമസോണിനുമെതിരെ മത്സരത്തിനിറങ്ങാന്‍ അംബാനിയും അദാനിയും ഒരുങ്ങുന്നു

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ധനികരുടെ നിരയിലുള്ള ഗൗതം അദാനിയും മുകേഷ് അംബാനിയും മാധ്യമരംഗത്ത് മത്സരിക്കാന്‍ ഇറങ്ങുന്നു.ഇന്ത്യയുടെ മാധ്യമ മേഖലയില്‍ ചുവടുറപ്പിച്ചിരിക്കുന്ന ആഗോള ഭീമന്മാരായ നെറ്റ്ഫ്ലിക്സ് ഇന്‍കോര്‍പ്പറേറ്റ്, ആമസോണ്‍ ഡോട്ട് കോം ഇന്‍കോര്‍പ്പറ്റ് എന്നിവയോടു മത്സരിക്കാനാണ് അംബാനിയും അദാനിയും ഒരുങ്ങുന്നത്.

ആഗോള മാധ്യമ രാജാവായ ജയിംസ് മര്‍ഡോക്കിന്‍റെ പിന്തുണയുള്ള ബോധി ട്രീ സിസ്റ്റംസ് നയിക്കുന്ന ഫണ്ടിംഗില്‍നിന്നു പാരാമൗണ്ട് ഗ്ലോബലുമായുള്ള അംബാനിയുടെ പ്രാദേശിക സംയുക്ത സംരംഭമായ വയകോം18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ് 13,500 കോടി രൂപ നിക്ഷേപം സ്വീകരിക്കാന്‍ തയാറെടുക്കുകയാണ്. അതേസമയം, അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡ്, ഒരു പുതിയ മീഡിയ സബ്സിഡിയറി സ്ഥാപിച്ചു മാധ്യമരംഗത്തേക്കു ചുവടുറപ്പിക്കുകയാണ്.

വയകോം18ന്‍റെ നിക്ഷേപവും മാധ്യമങ്ങളിലേക്കുള്ള അദാനിയുടെ പ്രവേശനവും ഒടിടി പ്ലാറ്റ്ഫോം അടക്കമുള്ള മേഖലകളില്‍ കടുത്ത മത്സരത്തിനു വഴി തെളിക്കുമെന്നാണ് കരുതുന്നത്. മത്സരം മുറുകിയതോടെ വരിക്കാരെ ചേര്‍ക്കാന്‍ നെറ്റ് ഫ്ളിക്സ് അടക്കമുള്ളവ നിരക്കു കുറയ്ക്കാന്‍ വരെ തയാറായി. ഏഷ്യയിലെ ഏറ്റവും മികച്ച മാര്‍ക്കറ്റ് ആയിട്ടാണ് മാധ്യമ ബിസിനസുകാര്‍ ഇന്ത്യയെ കാണുന്നത്.

മാധ്യമരംഗത്ത് ചുവടുറപ്പിക്കാന്‍ പോവുകയാണെന്ന വിവരം പുറത്തുവന്നതോടെ
വ്യാഴാഴ്ച മുംബൈയില്‍ റിലയന്‍സ് ഓഹരികള്‍ 1.5 ശതമാനം ഉയര്‍ന്നു. അതേസമയം, ടിവി18 ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് 18 ശതമാനം ഇടിഞ്ഞപ്പോള്‍ നെറ്റ്‌വര്‍ക്ക്18 ഇരുപതു ശതമാനം ഇടിഞ്ഞു.

അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തന്‍റെ നിലവിലെ നെറ്റ്‌വര്‍ക്ക് 18 മീഡിയ & ഇന്‍വെസ്റ്റ്മെന്‍റ് ലിമിറ്റഡിലൂടെ ഇന്ത്യന്‍ മീഡിയ മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്പോള്‍, അദാനി ഈ രംഗത്തേക്കു കടക്കുന്നതേയുള്ളൂ.

കഴിഞ്ഞ മാസം, അദാനി മീഡിയ വെഞ്ച്വേഴ്സ് ലിമിറ്റഡ് ക്വിന്‍റലിയണ്‍ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഓഹരി വാങ്ങാന്‍ സമ്മതിച്ചതായി ഒരു പ്രസ്താവനയില്‍ പറയുന്നു. ബ്ലൂംബെര്‍ഗ് ന്യൂസിനെ നയിക്കുന്ന ബ്ലൂംബെര്‍ഗ് എല്‍പിയുടെ ഇന്ത്യന്‍ പങ്കാളിയായിരുന്നു ക്വിന്‍റിലിയന്‍.

ബോധി ട്രീയില്‍നിന്നുള്ള 13,000 കോടി രൂപയും ഒരു റിലയന്‍സ് വിഭാഗത്തില്‍നിന്നുള്ള 1,650 കോടിയും ഉപയോഗിച്ച്‌, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെയോ ഐപിഎല്ലിന്‍റെയോ സംപ്രേഷണാവകാശത്തിനായി ഡിസ്നി, ആമസോണ്‍, സോണി ഗ്രൂപ്പ് കോര്‍പ്പറേഷന്‍ എന്നിവരുമായി ഒരു ഏറ്റുമുട്ടലിന് വയകോം18 തയാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ പതിപ്പ് 380 ദശലക്ഷം കാഴ്ചക്കാരെ കൊണ്ടുവന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group