സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്റെ ഏറ്റവും പുതിയ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. പോസ്റ്റ് ഇട്ടു അധികമാകും മുൻപേ അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി എങ്കിലും, സ്ക്രീൻഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും പാഞ്ഞു.ആരാധകരും സിനിമാ സ്നേഹികളും ഈ പോസ്റ്റ് ചര്‍ച്ചയാക്കിക്കഴിഞ്ഞു. അതീവ ഗൗരവതരമായ വിഷയങ്ങളാണ് അല്‍ഫോണ്‍സ് പുത്രൻ ഇതില്‍ പരാമര്‍ശിക്കുന്നത്.സിനിമാ, തീയേറ്റര്‍ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. ഏറ്റവും ഒടുവിലത്തെ ചിത്രമായ ‘ഗോള്‍ഡ്’ അത്യന്തം വിമര്‍ശനം നേരിടുകയും ബോക്സ് ഓഫീസില്‍ യാതൊരു നേട്ടവും കൈവരിക്കാത്തതുമായ ചിത്രമാണ്. മേക്കിങ്ങിന്റെ പേരിലാണ് വിമര്‍ശനങ്ങള്‍ ഏറെയുമുണ്ടായത്.
പുത്രന്റെ പേജിലെ പോസ്റ്റ് ഹാക്കര്‍മാരുടെ പണിയാണോ എന്നും വ്യക്തമല്ല.തനിക്ക് ഓട്ടിസം സ്പെക്‌ട്രം ഡിസോര്‍ഡര്‍ കണ്ടെത്തി. സ്വയമേ തിരിച്ചറിഞ്ഞതാണത്. മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടാവാൻ ആഗ്രഹിക്കുന്നില്ല. ഒ.ടി.ടിക്ക് വേണ്ടി ഗാനങ്ങളും വീഡിയോകളും ഷോര്‍ട്ട് ഫിലിമുകളും പരമാവധി ചെയ്യും… സിനിമ ഉപേക്ഷിക്കാൻ ആഗ്രഹമില്ല. പക്ഷേ മറ്റു പോംവഴിയില്ല. നിറവേറ്റാൻ കഴിയാത്ത ഉറപ്പുകള്‍ നല്‍കാൻ ഞാനില്ല. മോശം ആരോഗ്യാവസ്ഥയും പ്രവചനാതീതമായ ജീവിതവും ഇന്റര്‍വെല്‍ പഞ്ച് പോലൊരു ട്വിസ്റ്റ് കൊണ്ടുവരും’ എന്ന് പുത്രൻ പോസ്റ്റ് ഡിലീറ്റ് ആയിട്ടും പലരും അതെടുത്ത് ട്വീറ്റും ഫേസ്ബുക്ക് പോസ്റ്റും ഇട്ട് തങ്ങളുടെ ഞെട്ടല്‍ രേഖപ്പെടുത്തുകയാണ്.
ഇടയ്ക്ക് ഫേസ്ബുക്കില്‍ നിന്നും പൂര്‍ണമായി ഇടവേള എടുക്കുന്നു എന്ന നിലയില്‍ അദ്ദേഹം ഒരു പോസ്റ്റിട്ടിരുന്നു.ഫഹദ് ഫാസില്‍ നായകനായി ‘പാട്ട്’ എന്നൊരു ചിത്രം അല്‍ഫോണ്‍സ് പുത്രൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ച് മറ്റുവിവരങ്ങള്‍ ഏതും പുറത്തുവന്നില്ല. ‘പ്രേമം’ സിനിമ നല്‍കിയ ഹൈപ്പിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം അല്‍ഫോണ്‍സ് പുത്രൻ എടുക്കും എന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍ എങ്കിലും ‘ഗോള്‍ഡ്’ അതിന്റെ അടുത്തെങ്ങും എത്താത്ത ചിത്രമെന്ന് വിധിക്കപ്പെടുകയായിരുന്നു
