ബെംഗളൂരു : ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എ) വാർഷികയോഗം ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബാബു പണിക്കർ, ജനറൽ സെക്രട്ടറി ശ്രീകുമാർ, ലത നമ്പൂതിരി, ഗിരീഷ്കുമാർ, സതീഷ്കുമാർ എന്നിവർ പങ്കെടുത്തു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി, കാർട്ടൂണിസ്റ്റ് സുധീർ നാഥ്, കവി ആർ.കെ അട്ടപ്പാടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാപരിപാടികൾ അരങ്ങേറി. സമ്മേളനം ഇന്ന് സമാപിക്കും.