Home Featured ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നു!

ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നു!

ബോളിവുഡ് താരദമ്ബതികളായ ആലിയ ഭട്ടിനും നടന്‍ രണ്‍ബീര്‍ കപൂറിനും പെണ്‍കുഞ്ഞ് പിറന്നു. ഇടൈംസാണ് ആലിയയ്ക്കും രണ്‍ബീറിനും പെണ്‍കുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലാണ് ആലിയയെ പ്രസവത്തിനായി പ്രവേശിപ്പിച്ചിരുന്നത്. രണ്‍ബീര്‍ അമ്മ നീതു കപൂറും ആലിയയുടെ അമ്മ സോണി രസ്ദാനും മറ്റ് ബന്ധുക്കളും ആശുപത്രിയിലേക്ക് എത്തിയിരുന്നു.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനുശേഷം 2022 ഏപ്രില്‍ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന കാര്യം ആരാധകരെ അറിയിക്കുകയായിരുന്നു. പിന്നീട് നിറവയറോടെ ബ്രഹ്‌മാസ്ത്രയുടെ പ്രചരണത്തിനെത്തിയ ആലിയ എഡ് മമ്മ എന്ന മറ്റേര്‍ണിറ്റി വസ്ത്ര ബ്രാന്‍ഡും ആരംഭിച്ചിരുന്നു.

ആലിയ സ്ഥിരമായി ഒരു പുസ്തകം വായിക്കാറുണ്ട്. ചില സമയങ്ങളില്‍ എന്നോടും വായിക്കാന്‍ പറയും. വായനയിലൂടെയല്ല അനുഭവങ്ങളിലൂടെ മാത്രമെ കുട്ടിയെ എങ്ങനെ വളര്‍ത്തണമെന്ന് മനസ്സിലാക്കാനാകൂ എന്നായിരുന്നു എന്റെ മറുപടി എന്നാണ് അച്ഛനാകാന്‍ പോകുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ രണ്‍ബീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ബ്രഹ്‌മാസ്ത്ര, ഷംഷേര എന്നിവയാണ് രണ്‍ബീറിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കരിയറില്‍ വളരെയധികം സജീവമായ ആലിയ ഹോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ്.

മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി, മാധവ് സുരേഷ് സിനിമയിലേക്ക്

ടൻ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷ് വെള്ളിത്തിരയിലേക്ക്. സിനിമാ പ്രവേശനത്തിന്  മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് കണ്ടത്. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. 

മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു. മമ്മൂട്ടിയുടെ പി ആർ ഒ റോബര്‍ട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന കോസ്‌മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറില്‍ പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മാധവ് അഭിനയിക്കുന്നത്. 

ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ മാധവ് അവതരിപ്പിക്കും. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

നേരത്തെ സുരേഷ് ​ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ചെറിയൊരു സീനിൽ മാധവ് അഭിനയിച്ചിരുന്നു. ‘അച്ഛന്റെ’ ഫൈറ്റ് സീൻ കണ്ട് സമീപത്തെ ഒരു ഫ്‌ളാറ്റിൽ നിന്നും എത്തിനോക്കുന്ന മുഖം മാധവ് സുരേഷിന്റേതായിരുന്നു. എന്നാൽ ആരും തിരിച്ചറിയാതെ പോയ സീനിന്റെ മേക്കിം​ഗ് വീഡിയോ പിന്നീട് പുറത്തിറങ്ങിയതോടെയാണ് അത് മാധവ് ആണെന്ന് മലയാളികൾ മനസ്സിലാക്കിയത്. 

You may also like

error: Content is protected !!
Join Our WhatsApp Group