ബെംഗളൂരു-മുംബൈ റൂട്ടിലാണ് മൂന്നാമതായി ആകാശ സര്‍വീസിനായി ഒരുങ്ങുന്നത്. ഓഗസ്റ്റ് 19 മുതലാണ് ബെംഗളൂരു-മുംബൈ റൂട്ടില്‍ ആകാശയുടെ സര്‍വീസ് ആരംഭിക്കുന്നത്. ഓഗസ്റ്റ് ഏഴിന് സര്‍വീസ് ആരംഭിക്കുന്ന വിമാനക്കമ്ബനി ആദ്യം മുംബൈ- അഹമ്മദബാദ് റൂട്ടിലും ശേഷം ഓഗസ്റ്റ് 12 മുതല്‍ കൊച്ചി-ബെംഗളൂരു റൂട്ടും കൂടി ചേര്‍ക്കും.
ബോയിങ് 737 മാക്സ് വിമാനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന കമ്ബനിക്ക് ജൂലൈ ഏഴിനാണ് ഡിജിസിഎ അന്തിമ അനുമതിയായ എഒസി സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നത്. 2021ല്‍ മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് സര്‍വീസ് നടത്താന്‍ ഡിജിസഎ ആകാശയ്ക്ക് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് നവംബറില്‍ 72 ബോയിങ് മാക്സ് വിമാനങ്ങളാണ് ആകാശ വാങ്ങിയെടുത്തത്.
ആകാശയുടെ ടിക്കറ്റ് വില ഒരാഴ്ചയില്‍ ഒരു റൂട്ടില്‍ 28 സര്‍വീസ് എന്ന കണക്കിലാണ് വിമാനക്കമ്ബനി പ്രാരംഭഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. 4938 രൂപയാണ് മുംബൈ-ബെംഗളൂരു സര്‍വീസിന് ആകാശ ഏര്‍പ്പെടുത്തുന്നത്.
തിരികെയുള്ള സര്‍വീസിന് 5,209 രൂപയും.ബെംഗളൂരു കൊച്ചി സര്‍വീസിന് ആകാശ ഈടാക്കുന്നത് 3,483 രൂപയാണ്. തിരിച്ച് കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 3,283 രൂപയും. ഒരു മണിക്കൂര്‍ 15 മിനിറ്റ് ഇരു നഗരങ്ങളിലേക്കുള്ള ആകാശയുടെ യാത്ര ദൈര്‍ഘ്യം.
ഒരു മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദബാദ് ഫ്ലൈറ്റിന് ആകാശ ഈടാക്കുന്നത് 3,948 രൂപയാണ്. തിരികെ മുംബൈയിലേക്കുള്ള യാത്രയ്ക്ക് 3,906 രൂപയും. ടിക്കറ്റുകള്‍ കമ്ബനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മുന്‍കുട്ടി ബുക്കി ചെയ്യാവുന്നതാണ്.
അടുത്തിടെയാണ് കമ്ബനി തങ്ങളുടെ എയര്‍ലൈന്‍ ക്രൂവിന്റെ യൂണിഫോം അവതരിപ്പിച്ചത്. മറ്റ് എയലൈനുകളെക്കാള്‍ വ്യത്യസ്തമായി എയര്‍ഹോസ്റ്റസ്മാര്‍ക്ക് ട്രൗസറും സ്നീക്കറുമാണ് ആകാശ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓറഞ്ചും, കറുപ്പും അടങ്ങിയ യൂണിഫോമാണ് ആകാശ എയര്‍ ജീവനക്കാര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.
കടലില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത എടുത്ത പോളിസ്റ്റര്‍ തുണിയിലാണ് ജീവനക്കാരുടെ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.ഇന്ത്യയിലെ ബജറ്റ് വിമാനകമ്ബനിയായ ഇന്‍ഡിഗോയെക്കാളും കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ സര്‍വീസ് നടത്തുമെന്ന് അവകാശവാദവുമായി എത്തുന്ന എയര്‍ലൈനാണ് ആകാശ എയര്‍.
ഓറഞ്ചും പര്‍പ്പിളും ചേര്‍ന്നുള്ള നിറത്തിലാണ് വിമാനം അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ പോര്‍ട്ട്ലാന്‍ഡില്‍ നിന്ന് പാര്‍ട്സെത്തിച്ചാണ് വിമാനത്തിന്റെ നിര്‍മാണം പ്രധാനമായും നടത്തിയത്.
QP എന്ന കോഡാണ് ഇന്ത്യയിലെ ഏറ്റവും പുതിയ ബജറ്റ് വിമാന സര്‍വീസിന്റേത്. ഇന്ത്യന്‍ വിമാന സര്‍വീസിലേക്ക് തിരികെയെത്തുന്ന ജെറ്റ് എയര്‍വേസിനൊപ്പമായിരിക്കും ആകാശയുമെത്തുന്നത്.
മെട്രോ, ടയര്‍ 2, ടയര്‍ 3 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മാര്‍ച്ച് 2023 വരെ 18 വിമാനങ്ങളുമായി ആഭ്യന്തര വിമാന സര്‍വീസ് നടത്താനാണ് ആകാശ പദ്ധതിയിടുന്നത്. പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പുറമെ വിമാന സര്‍വീസ് പരിചയ സമ്ബന്നരായ വിനയ് ഡ്യൂബെ, അദിത്യ ഘോഷ് എന്നിവര്‍ ചേര്‍ന്നാണ് ആകാശയ്ക്ക് ഫണ്ട് ഒരുക്കുന്നത്.