Home Featured ബെംഗളുരു-പോർട്ട്ബ്ലെയർ- ചെന്നൈ വിമാന സർവീസുമായി ആകാശ എയർ

ബെംഗളുരു-പോർട്ട്ബ്ലെയർ- ചെന്നൈ വിമാന സർവീസുമായി ആകാശ എയർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ നിന്ന് ആകാശ എയർ ഡിസംബർ 15ന് വിമാന സർവീസ് ആരംഭിച്ചു.ബെംഗളുരുവിനെയും പോർട്ട്ബ്ലെയറിനെയും ചെന്നൈ വഴി ബന്ധിപ്പിക്കുന്ന പ്രതിദിന സർവീസാണ് ആരംഭിച്ചത്. യാത്രക്കാർക്ക് വിമാനം മാറാതെ തന്നെ ഒറ്റ വിമാനത്തിൽ യാത്ര ചെയ്യാനാകുമെന്നതാണ് ഈ സർവീസിന്റെ പ്രത്യേകത.ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള യാത്രാ ആവശ്യം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗണ്യമായ വർദ്ധനവിനാണു സാക്ഷ്യം വഹിച്ചത്. ആകാശ എയർ ഈ റൂട്ടുകളിൽ അവതരിപ്പിക്കുന്നത് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക മാത്രമല്ല, ഈ മേഖലയിലെ വ്യാപാരവും ടൂറിസവും വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ഫ്ളൈറ്റുകൾക്കുള്ള ടിക്കറ്റുകൾ എയർലൈനിന്റെ്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്യാവുന്നതാണ്.2022 ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചതു മുതൽ, ആകാശ എയർ 6.3 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം ലഭ്യമാക്കുകയും ഇന്ത്യയിലെ 17 നഗരങ്ങളുമായി കണക്ഷനുകൾ സ്ഥാപിക്കുകയും ചെയ്‌തു. ആകാശ എയറിന്റെ ഏറ്റവും പുതിയ റൂട്ടാണു പോർട്ട് ബ്ലെയറിലേക്ക് ആരംഭിച്ചത്.

മൈസൂരു വിമാനത്താവളം ഇനി ടിപ്പു സുല്‍ത്താന്റെ പേരില്‍: കര്‍ണാടക മന്ത്രിയുടെ നിര്‍ദേശത്തിന് പിന്തുണ

മൈസൂരു വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള കോണ്‍ഗ്രസ് എംഎല്‍എ പ്രസാദ് അബ്ബയ്യയുടെ നിര്‍ദ്ദേശത്തിന് പിന്തുണ നല്‍കി കര്‍ണാടക കാബിനറ്റ് മന്ത്രി എച്ച്‌ സി മഹാദേവപ്പ.ടിപ്പുസുല്‍ത്താന്‍ വിമാനത്താവളം എന്നാണ് പുതിയ പേര്. പ്രസാദ് അബ്ബയ്യയുടെ നിര്‍ദ്ദേശത്തെ ഭാരതീയ ജനതാ പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചുകൊണ്ട് മഹാദേവപ്പ ചോദിച്ചു, ‘എന്തുകൊണ്ടാണ് ടിപ്പു സുല്‍ത്താനെ അധിക്ഷേപിക്കുകയും ദേശവിരുദ്ധനായി കാണുകയും ചെയ്യുന്നത്?’ അബ്ബയ്യ കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ച നിര്‍ദ്ദേശത്തെ ബിജെപി എംഎല്‍എമാര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരിയായ ടിപ്പു സുല്‍ത്താനെ പ്രശംസിച്ചുകൊണ്ട് മഹാദേവപ്പ പറഞ്ഞു.

‘ടിപ്പു നമ്മളില്‍ ഒരാളല്ലേ? അദ്ദേഹം മൈസൂരില്‍ നിന്നുള്ളയാളാണ്, വിദേശ രാജ്യങ്ങളില്‍ നിന്നുള്ളയാളല്ല, അദ്ദേഹം തന്നെയല്ലേ ദേവദാസി സമ്ബ്രദായം നിര്‍ത്തലാക്കിയത്, കൃഷിക്കാരന് ഭൂമി ഉറപ്പാക്കിയ ഭൂപരിഷ്‌കരണം നടപ്പിലാക്കിയത് അദ്ദേഹമല്ലേ? ഇന്ത്യയൊട്ടാകെ സെറികള്‍ച്ചര്‍ കൊണ്ടുവന്നത് അദ്ദേഹമല്ലേ? പെഷാവുകളില്‍ നിന്ന് മോഷ്ടിച്ച ഖലാഷ (ശിഖരം) തിരികെ കൊണ്ടുവന്ന് ശൃംഗേരി ശാരദാപീഠത്തില്‍ സ്ഥാപിച്ചതും അദ്ദേഹമല്ലേ?’ടിപ്പു സുല്‍ത്താന്റെ ഭരണകാലത്ത് ക്ഷേത്രങ്ങളും മസ്ജിദുകളും അടുത്തടുത്ത് നിലനിന്നിരുന്നതായും സാമുദായിക സൗഹാര്‍ദം നിലനിന്നിരുന്നതായും മന്ത്രി പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയെന്നും ഭരണാധികാരിയെ എന്തുകൊണ്ടാണ് ദേശവിരുദ്ധനായി കാണുന്നതെന്നും മഹാദേവപ്പ ചോദിച്ചു.

ഇരുപതാം നൂറ്റാണ്ടിലെ മൈസൂര്‍ രാജാവായിരുന്ന നല്‍വാഡി കൃഷ്ണ രാജ വാഡിയാര്‍ എന്ന പേരില്‍ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നത് വ്യത്യസ്തമായ കാര്യമാണെന്നും ടിപ്പു സുല്‍ത്താനെ എന്തിനാണ് അധിക്ഷേപിക്കുന്നതെന്നും മന്ത്രി ചോദിച്ചു. മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കാനുള്ള നിര്‍ദ്ദേശത്തെ മൈസൂര്‍-കുടഗില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ എതിര്‍ത്തിരുന്നു. അതേസമയം, നേരത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്റെ പേരിലുള്ള പൊതു ഉദ്യാനത്തിന്റെ പേര് മാറ്റിരിരുന്നു. ഈ തീരുമാനത്തെ എതിര്‍ത്ത് സമാജ്വാദി പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ടിപ്പു സുല്‍ത്താന്റെ പേര് നീക്കം ചെയ്യാനുള്ള തീരുമാനം മുംബൈ സബര്‍ബന്‍ രക്ഷാധികാരി മന്ത്രി മംഗള്‍ പ്രഭാത് ലോധയാണ് പ്രഖ്യാപിച്ചത്.

ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) കീഴിലുള്ള പൂന്തോട്ടങ്ങളുടെ പേര് മാറ്റുന്നത് ഒരു മന്ത്രിയുടെ ജോലിയല്ലെന്ന് ഈ നീക്കത്തെ എതിര്‍ത്ത് സമാജ്വാദി പാര്‍ട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഉദ്യാനത്തിന് ഔദ്യോഗികമായി ടിപ്പു സുല്‍ത്താന്റെ പേര് നല്‍കിയിട്ടില്ലെന്നും, അദ്ദേഹത്തിന്റെ പേരിലുള്ള ബോര്‍ഡ് അതിന് പുറത്ത് അനധികൃതമായി സ്ഥാപിച്ചിരിക്കുകയാണെന്നുമാണ് ലോധയുടെ വാദം.

You may also like

error: Content is protected !!
Join Our WhatsApp Group