Home Featured ആകാശ എയര്‍ ആദ്യ സര്‍വീസ് വിജയകരം ; ഇനി ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താമെന്ന് കമ്ബനി; ഈ മാസം അവസാനത്തോടെ ബംഗളുരുവിലേക്കും

ആകാശ എയര്‍ ആദ്യ സര്‍വീസ് വിജയകരം ; ഇനി ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താമെന്ന് കമ്ബനി; ഈ മാസം അവസാനത്തോടെ ബംഗളുരുവിലേക്കും

ആകാശ എയര്‍’ കമ്ബനിയുടെ ആദ്യ സര്‍വീസ് വിജയകരമായി പൂര്‍ത്തീകരിച്ചു. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര.രാവിലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വിമാനം ഫ്‌ലാഗ്‌ഓഫ് ചെയ്തത്. 10.05ന് പുറപ്പെട്ട വിമാനം 11.25ന് ലാന്‍ഡ് ചെയ്തു. ഈ മാസം അവസാനത്തോടെ ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളില്‍ ‘ആകാശ എയര്‍’ സര്‍വീസ് ആരംഭിക്കും.

ചുരുങ്ങിയ ചിലവില്‍ വിമാനയാത്ര ഒരുക്കുകയെന്നതാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയുടെ പ്രധാന ലക്ഷ്യം. ടിക്കറ്റ് നിരക്കില്‍ മറ്റു കമ്ബനികളേക്കാള്‍ പത്തു ശതമാനം വരെ കുറവുണ്ടാവുമെന്നും കമ്ബനി അവകാശപ്പെടുന്നു.ആഭ്യന്തര വിമാനസര്‍വീസിന്റെ 55 ശതമാനവും ഇപ്പോള്‍ ഇന്‍ഡിഗോയ്ക്കാണ്. കടുത്ത മത്സരമാണ് വ്യോമയാന മേഖലയില്‍ നടക്കുന്നത്.

രൂപയുടെ മൂല്യമിടിയുന്നതും ഇന്ധനവില വര്‍ധിക്കുന്നതും ആഗോളതലത്തില്‍ തന്നെ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.കിങ് ഫിഷര്‍, എയര്‍ സഹാര തുടങ്ങിയ കമ്ബനികള്‍ നഷ്ടം കാരണം അടിയറവു പറഞ്ഞ മേഖലയിലേക്കാണ് വര്‍ഷങ്ങള്‍ക്കുശേഷം പുതിയൊരു സ്വകാര്യ വിമാനകമ്ബനി ഭാഗ്യം പരീക്ഷിക്കുന്നത്.

ആദ്യ പറക്കലിന്റെ സന്തോഷം ട്വിറ്ററില്‍ പങ്കുവെച്ച ആകാശ എയറിന് ആശംസകളുമായി ജെറ്റ് എയര്‍വേയ്‌സ് രംഗത്തെത്തി.ഓഹരി വിപണിയിലെ മുന്‍നിര നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല സഹസ്ഥാപകനായ വിമാനക്കമ്ബനിയാണ് ആകാശ എയര്‍. ചുരുങ്ങിയ ചിലവില്‍ വിമാനയാത്ര സാധ്യമാക്കുന്ന ജുന്‍ജുന്‍വാലയുടെ സംരംഭത്തെ കുറിച്ച്‌ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

“എന്തിനാണ് ഇത്തരമൊരു വിമാനകമ്ബനി ആരംഭിച്ചതെന്ന് നിരവധി പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ശരിയായ മറുപടി നല്‍കുന്നതിന് പകരം പരാജയം നേരിടാന്‍ ഞാന്‍ തയ്യാറാണെന്നാണ് എല്ലാവരോടും പറയുന്നത്. ഒരിക്കലും ശ്രമിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത് ശ്രമിച്ച്‌ പരാജയപ്പെടുന്നതാണ്.”- എന്നാണ് ജുന്‍ജുന്‍വാല പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group