Home Featured അജിത്തിന്‍റെ ‘തുനിവിന്’ സൗദി അറേബ്യയില്‍ നിരോധനം

അജിത്തിന്‍റെ ‘തുനിവിന്’ സൗദി അറേബ്യയില്‍ നിരോധനം

ചെന്നൈ: തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. അജിത്തിന്‍റെ തുനിവ് ഈ വരുന്ന ജനുവരി 11നാണ് റിലീസ് ആകാനിരിക്കുന്നത്.  എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ നേര്‍കൊണ്ട പാര്‍വൈ, വലിമൈ) സംവിധാനം ചെയ്തതും വിനോദ് ആയിരുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെഡ് ജൈന്‍റ് മൂവിസ് തമിഴ്നാട്ടിലും, ലൈക്ക പ്രൊഡക്ഷന്‍ വിദേശത്തും ചിത്രം വിതരണം ചെയ്യുന്നത്.

എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം സൌദി അറേബ്യയില്‍ ചിത്രത്തിന്‍റെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. ട്രാന്‍സ്ജെന്‍റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്‍റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ലെന്നും ഇത് പൂര്‍ത്തികരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

നേരത്തെയും ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഉണ്ടായിട്ടുണ്ട്. നേരത്തെ വിജയ് നായകനായ ബീസ്റ്റ്, വിഷ്ണു വിശാല്‍ നായകനായ എഫ്ഐആര്‍ എന്നിവയ്ക്കും ഉള്ളടക്കത്തിന്‍റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധനം ലഭിച്ചിരുന്നു. 

നേരത്തെ മോഹന്‍ലാല്‍ ചിത്രമായ മോണ്‍സ്റ്ററും സമാനമായ അവസ്ഥ ഗള്‍ഫില്‍ നേരിട്ടുവെന്ന് വിവരമുണ്ടായിരുന്നു. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ചിത്രത്തിന് ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചെന്നാണ് മൂവി ട്രാക്കേഴ്‍സായ  ലെറ്റ്‍സ് സിനിമ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പ്പിച്ചാണ് പിന്നീട് പ്രദര്‍ശനാനുമതി വാങ്ങിയത്.

തുനിവിന്‍റെ തിരക്കഥ എച്ച് വിനോദിന്റേത് തന്നെയാണ് . മഞ്‍ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  ജോണ്‍ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാര്‍, ആമിര്‍, അജയ്, സബി, ജി പി മുത്തു തുടങ്ങി ഒട്ടേറെ താരങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.’തുനിവി’ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. 

സുശാന്തിന്റെ ഫ്ളാറ്റില്‍ പുതിയ താമസക്കാരെത്തി; മാസം അഞ്ച് ലക്ഷം വാടക

ന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് താമസിച്ചിരുന്ന മുംബൈയിലെ ഫ്ളാറ്റില്‍ പുതിയ താമസക്കാരെത്തി.

താരത്തിന്റെ മരണശേഷം ഒഴിഞ്ഞു കിടക്കുകയായിരുന്ന ഫ്ളാറ്റില്‍ മൂന്നു വര്‍ഷത്തിനു ശേഷമാണ് പുതിയ താമസക്കാരെത്തുന്നത്. മാസം അഞ്ചു ലക്ഷം രൂപ വാടകയ്ക്കാണ് ഇപ്പോള്‍ ഈ ഫ്ളാറ്റ് ഒരാള്‍ വാടകയ്ക്കെടുത്തിരിക്കുന്നത്. 30 ലക്ഷംരൂപ സുരക്ഷാ നിക്ഷേപവും.

മുംബൈയിലുള്ള ബാന്ദ്രയിലുള്ള കടലിന് അഭിമുഖമായുള്ള ആഡംബര ഫ്ളാറ്റിലാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇത് അറിയുന്നതോടെ പലരും വീട് എടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വാടകക്കാരെ തേടിക്കൊണ്ട് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ റഫീക്ക് മര്‍ച്ചന്റ് ഫ്ളാറ്റിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് വലിയ വാര്‍ത്തയായത്. ഫ്ളാറ്റിന് വാടകക്കാരനെ ലഭിക്കാത്തത് വലിയ വാര്‍ത്തയായതിനുപിന്നാലെയാണ് റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരെ പലരും സമീപിച്ചു തുടങ്ങിയത്.

ഡിസംബര്‍ 2019ന് മാസം 4.5 ലക്ഷം രൂപയ്ക്കാണ് സുശാന്ത് ഫ്‌ലാറ്റ് വാടകയ്‌ക്കെടുക്കുന്നത്. കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കൊപ്പമാണ് താരം താമസിച്ചിരുന്നത്. 2020 ജൂണ്‍ 14നാണ് താരത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group