രാജ്യത്ത് 5ജി പ്രഖ്യാപിച്ചതിന് പിന്നാലെ ശനിയാഴ്ച മുതല്‍ എട്ടു നഗരങ്ങളില്‍ 5ജി ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ ചെയര്മാന് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒക്ടോബര്‍ ആറായ ഇന്ന് മുതല്‍ തന്നെ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂര്‍, വാരണാസി എന്നീ നഗരങ്ങളില്‍ എയര്‍ടെല്‍ 5ജി ലഭ്യമാക്കിയിരിക്കുകയാണ്.
അതോടെ, ഇന്ത്യയില്‍ ആദ്യമായി 5ജി നല്കുന്ന കമ്ബനിയായി എയര്‍ടെല്‍ മാറുകയും ചെയ്തു. ജിയോ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ എത്തിക്കാനും എയര്‍ടെലിന് കഴിഞ്ഞു. ‘എയര്‍ടെല്‍ 5ജി പ്ലസ്’ എന്നാണ് തങ്ങളുടെ 5ജി സേവനങ്ങളെ എയര്‍ടെല്‍ വിളിക്കുന്നത്.
മുകളില്‍ പറഞ്ഞ 8 നഗരങ്ങളിലെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇന്ന് മുതല്‍ അവരുടെ 5G പ്രവര്‍ത്തനക്ഷമമായ ഫോണുകളില്‍ 5G സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ഘട്ടം ഘട്ടമായാകും 5ജി യൂസര്‍മാര്‍ക്ക് ലഭ്യമാവുക. അതുകൊണ്ട് തന്നെ 5ജി ഓപ്ഷന്‍ ഫോണില്‍ ലഭിക്കുന്നില്ലെങ്കിലും, വരും മണിക്കൂറുകളില്‍ തന്നെ അത് പ്രതീക്ഷിക്കാം
5ജി സിം വേണോ…?
5ജി ഇന്റര്‍നെറ്റ് ഉപയോഗിക്കാനായി നിങ്ങള്‍ക്ക് 5G സിമ്മിന്റെ ആവശ്യമില്ല, നിലവിലുള്ള 4G സിമ്മില്‍ തന്നെ അത് ആസ്വദിക്കാം. കൂടാതെ, “5ജി റോള്‍-ഔട്ട് പൂര്‍ത്തിയാകുന്നത് വരെ” നിലവിലുള്ള ഡാറ്റ പ്ലാനുകളില്‍ നിങ്ങള്‍ക്ക് 30 മടങ്ങ് വേഗതയുള്ള ഇന്റര്‍നെറ്റ് ആസ്വദിക്കാം. എന്നാല്‍, വൈകാതെ ചാര്‍ജ് വര്‍ധനയുമുണ്ടായേക്കും. ജിയോക്ക് പിന്നാലെ എയര്‍ടെല്‍ തങ്ങളുടെ 5ജി വെല്‍ക്കം ഓഫറും പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് ഏകദേശം 1.8 ജിബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് 5ജി ഡേറ്റ ആസ്വദിക്കാം.
എല്ലാ 5ജി ഫോണുകളിലും എയര്‍ടെല്‍ 5ജി പ്ലസ് ലഭിക്കണം എന്നില്ല. ചില ഐഫോണുകളില്‍ പോലും 5ജി ലഭിക്കുന്നില്ലെന്ന് പരാതികളുയര്‍ന്നിട്ടുണ്ട്. രാജ്യത്ത് ലോഞ്ച് ചെയ്ത പല 5ജി ഫോണുകളിലും എല്ലാ 5ജി ബാന്‍ഡുകളും നല്‍കിയിട്ടില്ല.
ഭാരത് ജോഡോ യാത്രയിൽ സോണിയക്ക് പിന്നാലെ ആവേശം പകരാൻ ഇന്ന് പ്രിയങ്കയും എത്തുന്നു
ബംഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകരാൻ ഇന്ന് പ്രിയങ്ക ഗാന്ധിയും എത്തുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയില്‍ പങ്കെടുത്ത് സോണിയാ ഗാന്ധി. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര.
അവശത മറന്ന് നാലര കിലോമീറ്റര്‍ ദൂരം സോണിയ ഗാന്ധി നടന്നു. രാഹുലിനൊപ്പം അഭിവാദ്യം ചെയ്തുള്ള പദയാത്ര പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ഭിന്നത മറന്ന് ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയും യാത്രിയില്‍ അണിനിരന്നു. കര്‍ണാടകയല്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഭാരത് ജോഡോ യാത്ര.
കര്‍ണാടക സ്വദേശിയായ ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് നേതൃത്വം അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മെസുരുവിൽ തങ്ങിയ സോണിയ ഗാന്ധി തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
ഒന്നിച്ച് പോകണമെന്ന കർശന നിർദ്ദേശമാണ് സിദ്ധരാമയ്യക്കും ശിവകുമാറിനും കോൺഗ്രസ് അധ്യക്ഷ നൽകിയത് .രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കാൻ നടത്തുന്ന യാത്ര കര്‍ണാടക കോണ്‍ഗ്രസിലെയും ഭിന്നത പരിഹരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ. കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളിലൂടെ നടന്ന പദയാത്രയ്ക്ക് കേരളത്തിലേത് പോലെ മികച്ച ജനപങ്കാളിത്തമാണ് കാണുന്നത്. വരും ദിവസങ്ങളില്‍ ബിജെപി ഭരണമുള്ള മേഖലയിലൂടെയാണ് ഭാരത് ജോഡോ യാത്ര.
കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺഗ്രസ് ശ്രമിച്ചത്. ഈ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.