ബെംഗളൂരു: വിമാനത്തിൽനിന്ന് ലഭിച്ച പഴകിയ ബദാംമിൽക്ക് കുടിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ. ബെംഗളൂരു സ്വദേശിയായ ശ്രീനിവാസമൂർത്തിക്ക് വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് 60,000 രൂപ നൽകണമെന്നാണ് ശാന്തിനഗർ നാലാം അഡിഷണൽ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചത്.2023 ജൂൺ 20-നാണ് പരാതിക്കാധാരമായ സംഭവം. ദുബായിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ 80 മില്ലിലിറ്ററിന്റെ ഒരു പായ്ക്കറ്റ് ബദാം മിൽക്ക് ശ്രീനിവാസമൂർത്തി ഓർഡർ ചെയ്തിരുന്നു. എന്നാൽ രണ്ടുദിവസം മുമ്പ് ഉപയോഗിക്കാനുള്ള സമയപരിധി കഴിഞ്ഞ ബദാം മിൽക്കാണ് വിമാനജീവനക്കാർ നൽകിയത്.
കുടിച്ചുകഴിഞ്ഞാണ് ഇക്കാര്യം ശ്രീനിവാസമൂർത്തിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് വിമാനജീവനക്കാരെ അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതിനിടെ ഇദ്ദേഹത്തിന് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിതൊട്ടടുത്ത ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ബിസിനസ് യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്നതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് ശ്രീനിവാസമൂർത്തിയുടെ പരാതി.
23,471 ബൂത്തുകളിലായി 23.28 ലക്ഷം കുട്ടികള്‍; പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്
സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ ഇന്ന്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ പത്തനംതിട്ട ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.അഞ്ച് വയസിന് താഴെയുള്ള 23,28,258 കുട്ടികള്‍ക്കാകും പള്‍സ് പോളിയോ ഇമ്യൂണൈഷൻ നല്‍കുക.സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകള്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. 23,471 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് സമയം.
ഇന്ന് തുള്ളിമരുന്ന് നല്‍ഡകാൻ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദർശന വേളയില്‍ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികള്‍ക്ക് അംഗവൈകല്യത്തിന് കാരണമാകുന്ന രോഗമാണ് പോളിയോ. ഇന്ത്യയില്‍ 2011-ന് ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചില്‍ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനായാണ് പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്.