ബെംഗളൂരു:ബെംഗളൂരുവിനെ ദക്ഷിണേന്ത്യയിലെ ഹബ്ബാക്കാൻ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (ബി.ഐ.എ.എൽ.) എയർ ഇന്ത്യ കരാറിലേർപ്പെട്ടു. അന്താരാഷ്ട്ര കണക്ടിവിറ്റി, പ്രവർത്തനക്ഷമത, യാത്രക്കാരുടെ അനുഭവം എന്നിവ വർധിപ്പിക്കുന്നതിന് എയർ ഇന്ത്യയും ബി.ഐ.എ.എലും സഹകരിക്കും. ടാറ്റാ ഗ്രൂപ്പ് എയർലൈനുകളായ എയർ ഇന്ത്യയുടെയും വിസ്താരയുടെയും പ്രീമിയം യാത്രക്കാർക്കായി പ്രത്യേക ആഭ്യന്തര ലോഞ്ച് സ്ഥാപിച്ചും മെച്ചപ്പെട്ട ശൃംഖല സ്ഥാപിച്ചും കെംപെഗൗഡ വിമാനത്താവളത്തിൽ ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമാക്കും.ഹബ്ബാകുമ്പോൾ ബെംഗളൂരുവിലൂടെയുള്ള വിമാനഗതാഗതം വർധിച്ച് യാത്രക്കാരുടെ എണ്ണം കൂടും.
കൂടുതൽ അന്താരാഷ്ട്ര സർവീസുകൾ ബെംഗളൂരുവിൽനിന്ന് ഓപ്പറേറ്റ് ചെയ്യുന്നതുവഴി കർണാടകത്തിലെ ബിസിനസ്, ടൂറിസം എന്നിവയിലുണ്ടാകുന്ന വളർച്ച കാരണം 25,000 മുതൽ 26,000 വരെ തൊഴിലവസരം നേരിട്ടും അല്ലാതെയും സൃഷ്ടിക്കപ്പെടും.നിലവിൽ ഡൽഹി കേന്ദ്രീകരിച്ചാണ് എയർ ഇന്ത്യയുടെ പ്രവർത്തനം. പദ്ധതിയുടെ ഭാഗമായി ബെംഗളൂരു വിമാനത്താവളത്തിൽ വിമാനത്തിന്റെ അറ്റകുറ്റപ്പണി, പരിശോധന തുടങ്ങിയവയ്ക്കായി മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എം.ആർ.ഒ.) സൗകര്യമൊരുക്കാൻ എയർ ഇന്ത്യ കർണാടകസർക്കാരുമായും കരാറിലേർപ്പെട്ടിട്ടുണ്ട്.
വിമാനങ്ങൾ ഏതുസമയവും പറക്കാൻ തയ്യാറാണെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാകും ഇവിടെ നടക്കുക. കരാറിലൊപ്പുവെച്ച ചടങ്ങിൽ എയർ ഇന്ത്യ സി.ഇ.ഒ. ക്യാമ്പെൽ വിൽസൻ, ബി.ഐ.എ.എൽ. സി.ഇ.ഒ. ഹരി മാരാർ തുടങ്ങിയവർ പങ്കെടുത്തു.
തിരക്ക് കാരണം ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനാകുന്നില്ല; പുനര്‍വിവാഹം നടത്തിക്കൊടുത്ത് ഗായിക
പങ്കാളിക്ക് പനർവിവാഹം നടത്തി മലേഷ്യൻ ഗായിക അസ്ലിൻ അരിഫിൻ. തന്റെ തിരക്കിട്ട ജീവിതത്തില്‍ ഭർത്താവിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനും ശ്രദ്ധിക്കാനും സാധിക്കുന്നില്ല എന്ന കാരണത്താലാണ് പുനർവിവാഹം നടത്തിയത്.ഗായിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാൻ മുഹമ്മദ് ഹാഫിസാം എന്ന നാല്‍പ്പത്തിയേഴുകാരനാണ് അസ്ലിൻ അരിഫിന്റെ ഭർത്താവ്. 26കാരിയായ ഡോക്ടറാണ് പുതിയ വധു.’എന്റെ ഈ തിരക്കേറിയ ജീവിതത്തിനിടെ ഭർത്താവിനെ നോക്കാനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനും കഴിയുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നടത്തി.
ഇതിന് ശേഷവും ഞാൻ അദ്ദേഹത്തോടൊപ്പം സന്തോഷവതിയായിരിക്കും. ഞങ്ങള്‍ മൂന്നുപേരും ഒരേ വീട്ടില്‍ താമസിക്കുകയാണ്. ഒഴിവുസമയങ്ങള്‍ കിട്ടുമ്ബോള് ഞാൻ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാറുണ്ട്’, അസ്ലിൻ അരിഫിൻ പറഞ്ഞു.സംഗീത പരിപാടികളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലായി ഗായിക തിരക്കിലാണ്. താനില്ലാത്തപ്പോള് ഭർത്താവ് നേരിടുന്ന ഏകാന്തത അകറ്റാനാണ് ഈ തീരുമാനമെടുത്തത് എന്ന് അസ്ലിൻ പറഞ്ഞു. 2021ലാണ് വാൻ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള വിവാഹം നടന്നത്.