ഡല്‍ഹി: എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് ഇന്ന് കൈമാറിയേക്കും. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറും .നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകള്‍ ടാറ്റയുടെതാകും. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. 89 വര്‍ഷങ്ങള്‍ക്കു മുമ്ബ് 15 ഒക്ടോബര്‍ 1932 നാണ് എയര്‍ ഇന്ത്യ രൂപീകരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടാം തീയതിയാണ്, എയര്‍ ഇന്ത്യ ടാറ്റയുടെ ഹോള്‍ഡിങ് കമ്ബനിയായ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുന്നത്. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ സ്വന്തമാക്കിയത്.
നിലവില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി 102 സ്ഥലങ്ങളിലേക്ക് എയര്‍ ഇന്ത്യ കമ്ബനി സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യന്‍ പൈലറ്റ്സ് ഗില്‍ഡ്, ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന്‍ എന്നീ രണ്ട് യൂണിയനുകള്‍ എയര്‍ ഇന്ത്യയ്ക്ക് നിയമപരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി അവകാശങ്ങളും ആനുകൂല്യങ്ങളും പൈലറ്റുമാര്‍ക്ക് ലഭിക്കാനുണ്ടെന്നും, ഇവയുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ തീരുമാനമെടുക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഫ്ലൈറ്റില്‍ കയറുന്നതിനു മുമ്ബ്, ജീവനക്കാരുടെ വേഷവിധാനങ്ങളും ബോഡി മാസ് ഇന്‍ഡക്സും പരിശോധിക്കാന്‍ ജനുവരി 20ന് എയര്‍ ഇന്ത്യ ഉത്തരവിറക്കിയിരുന്നു. ഈ തീരുമാനം പുനപരിശോധിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.