ബെംഗളൂരു: വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്നു എയർഏഷ്യ സർവീസ് 15ന് ആരംഭിക്കും. ജനുവരി 15ന് തുറന്ന ടെർമിനലിൽ നിന്ന് നിലവിൽ സ്റ്റാർ എയർ മാത്രമാണ് സർവീസ് നടത്തുന്നത്. എയർ ഏഷ്യയുടെ 43 ആഭ്യന്തര സർവീസുകൾ പുതിയ ടെർമിനലിൽ നിന്ന് പുറ പ്പെടുമെന്ന് പ്രസിഡന്റ് അലോക് സിങ് പറഞ്ഞു.
കല്യാണത്തലേന്ന് വരനെ കാണാതായി; വധുവിന് മിന്നുചാര്‍ത്തി വിവാഹം കൂടാനെത്തിയ യുവാവ്
തലയോലപ്പറമ്ബ്: വരനെ കാണാതായതോടെ വിവാഹം കോടാനെത്തിയ യുവാവ് വധുവിനെ വിവാഹം ചെയ്തു. കല്യാണത്തലേന്ന് ആണ് വരനെ കാണാതായത്.തലയോലപ്പറമ്ബ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ് പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹം ചെയ്തത്.ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്ബ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്.നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.
ഞാന്‍ പൊലീസാടാ! നാട്ടുകാരെ ‘വട്ടംകറക്കി ‘ യുവതി
തിരൂര്‍ഞായറാഴ്‌ച രാവിലെ തിരൂര്‍ നഗരം ഉണര്‍ന്നത് പൊല്ലാപ്പിലേക്ക്. വനിതാ പൊലീസ് ചമഞ്ഞ് നാട്ടുകാരെ വട്ടംകറക്കിയ യുവതിയായിരുന്നു എവിടെയും.രാവിലെ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതിയുടെ മുന്നില്‍ ആദ്യംപെട്ടത്. ഡ്രൈവറുമായി തട്ടിക്കയറിയ യുവതി ഇയാളുടെ ഫോട്ടോയെടുത്ത് നേരെ പോയത് തമിഴ്‌നാട് സ്വദേശിയായ ഒരു സ്‌ത്രീയുടെ അടുത്തേക്കാണ്.
ഇവരെ അടിച്ചാണ് അവിടെനിന്ന് സ്ഥലം കാലിയാക്കിയത്. പിന്നീട്, പീഡനം ആരോപിച്ച് ബംഗാള്‍ സ്വദേശിയായ യുവാവിനെ ബസില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് അസ്വാഭാവികത തോന്നിയത്.സംഗതി കാര്യമായപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ യുവാവിനെയും യുവതിയെയും പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെവച്ചാണ് യുവതിക്ക് മാനസികപ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് സ്റ്റേഷനിലെ ചില്ലുവാതിലില്‍ തലയിടിച്ച് ആക്രോശിച്ച യുവതിയെ പൊലീസ് ഇടപെട്ട് ശാന്തമാക്കി. ഇതിനിടെ, യുവതി തളര്‍ന്നുറങ്ങി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.