Home Featured എയിംസ് സൈബര്‍ ആക്രമണം: രാജ്യ സുരക്ഷാ സംവിധാനത്തെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

എയിംസ് സൈബര്‍ ആക്രമണം: രാജ്യ സുരക്ഷാ സംവിധാനത്തെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

by കൊസ്‌തേപ്പ്

ന്യൂഡല്‍ഹി : ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സെര്‍വറിനു നേരേ നടന്ന സൈബര്‍ ആക്രമണത്തില്‍ രാജ്യത്തിന്റെ തന്നെ സുരക്ഷാ സംവിധാനത്തെ ബാധിക്കുന്നത് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി പ്രമുഖരുടെ രോഗവിവരങ്ങള്‍, കോവിഷീല്‍ഡ്, കോവാക്‌സീന്‍ തുടങ്ങിയവയുടെ ട്രയല്‍ വിവരങ്ങള്‍, ആരോഗ്യ സുരക്ഷാ പഠനങ്ങള്‍, എച്ച്‌ഐവി പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ വിവരങ്ങള്‍, പീഡനകേസുകളിലെ ഇരകളുടെ വൈദ്യപരിശോധനാ ഫലങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ തന്നെ റാന്‍സംവെയര്‍ ആക്രമണമായതിനാല്‍ അതില്‍ പകുതിയിലധികവും നഷ്ടമാകുമെന്ന് പബ്ലിക് ഹെല്‍ത്ത് റിസോഴ്‌സ് നെറ്റ്വര്‍ക്ക് നാഷനല്‍ കണ്‍വീനര്‍ ഡോ.വി.ആര്‍.രാമന്‍ പറഞ്ഞു.സംഘം 200 കോടി രൂപയുടെ ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ടതായി വിവരമുണ്ട്.

എന്നാല്‍ ഡല്‍ഹി പൊലീസ് ഇതു നിഷേധിച്ചു. സെര്‍വറുകളുടെ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു.സെര്‍വര്‍ പ്രവര്‍ത്തനരഹിതമായിട്ട് ആറു ദിവസമായി.

നാലുകോടിയോളം രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടാകാമെന്നാണ് സൂചന.ദ് ഇന്ത്യ കംപ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമും ഡല്‍ഹി പൊലീസും ആക്രമണത്തില്‍ അന്വേഷണം നടത്തുകയാണ്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതരും അതില്‍ സഹകരിക്കുന്നുണ്ട്.

രാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തി; നാട്ടുകാര്‍ പിടിച്ചുവച്ച്‌ മര്‍ദ്ദിച്ചു; പിന്നാലെ 18 കാരന്‍ ജീവനൊടുക്കി

ചെന്നൈ : കാമുകിയെ കാണാന്‍ രാത്രി വീട്ടില്‍ എത്തിയതിന് നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി ജീവനൊടുക്കി.

ചെന്നൈ ശിവഗംഗ ജില്ലയിലെ തിരുഭുവനവത്തിലുള്ള മുരുകാനന്ദത്തിന്റെ മകന്‍ ജീവസൂര്യയെ(18) ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയെ കാണാനെത്തിയ ജീവസൂര്യയെ നാട്ടുകാര്‍ തടഞ്ഞുവച്ച്‌ മര്‍ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് വിദ്യാര്‍ത്ഥി ബൈക്കില്‍ പുറത്തേക്ക് പോയത്. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയത് നടന്നിട്ടായിരുന്നു. മൊബൈല്‍ ഫോണും കൈയ്യിലുണ്ടായിരുന്നില്ല. മുഖത്ത് പരിക്കേറ്റ നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കള്‍ ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.

കുറച്ച്‌ നേരം കഴിഞ്ഞ് സംശയം തോന്നിയ വീട്ടുകാര്‍ മുറിയില്‍ എത്തി നോക്കിയപ്പോഴാണ് ജീവസൂര്യയെ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അന്വേഷണത്തില്‍ കാമുകിയെ കാണാനെത്തിയ വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group