Home Featured ബെംഗളൂരു–മൈസൂരു ദേശീയപാതയിൽ അപകടങ്ങളും ഗതാഗതലംഘനങ്ങളും കുറയ്ക്കാൻ നിർമിത ബുദ്ധി സംവിധാനം വരുന്നു.

ബെംഗളൂരു–മൈസൂരു ദേശീയപാതയിൽ അപകടങ്ങളും ഗതാഗതലംഘനങ്ങളും കുറയ്ക്കാൻ നിർമിത ബുദ്ധി സംവിധാനം വരുന്നു.

ബെംഗളൂരു∙ ഫെബ്രുവരി അവസാനം ഉദ്ഘാടനത്തിന് ഒരുങ്ങുന്ന 10 വരി ബെംഗളൂരു–മൈസൂരു ദേശീയപാതയിൽ (എൻഎച്ച് 275) അപകടങ്ങളും ഗതാഗതലംഘനങ്ങളും കുറയ്ക്കാൻ നിർമിത ബുദ്ധി (എഐ)സംവിധാനം നടപ്പാക്കും. ഇന്റലിജന്റ് ഹൈവേ ഇൻഫർമേഷൻ ആൻഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐഎച്ച്ഐ–ടിഎംഎസ്) ആണു സജ്ജമാകുന്നത്. അപകടങ്ങളും ഗതാഗത ലംഘനങ്ങളും തൽസമയം പൊലീസിനെയും ഫയർഫോഴ്സിനെയും ആംബുലൻസ് സേവനദാതാക്കളെയും അറിയിക്കാൻ ഇതിലൂടെ കഴിയും.

അപകടങ്ങൾ ഉണ്ടായാൽ കാലതാമസമില്ലാതെ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുമെന്നതാണു മെച്ചം. റോഡുകളിലെ കുഴികൾ, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനും കഴിയും. ട്രാഫിക് നിയമലംഘനം കണ്ടെത്താൻ ഓരോ അരകിലോമീറ്ററിലും സിസിടിവി ക്യാമറകൾ ഉണ്ടാകും. കേന്ദ്രീകൃത കമാൻഡ് സെന്ററിൽ ഉടൻ തന്നെ വിവരങ്ങൾ ലഭ്യമാകും. ലെയ്ൻ തെറ്റിച്ചുള്ള ഓട്ടം, വേഗപരിധി, യു ടേൺ, വൺവേ എന്നിവ തെറ്റിക്കൽ തുടങ്ങിയവ കണ്ടെത്തുന്നതിനൊപ്പം നമ്പർ പ്ലേറ്റുകൾ തിരിച്ചറിയാനും സാധിക്കും.

ടോൾ ബൂത്തുകളും നിയന്ത്രണത്തിൽ :ടോൾ ബൂത്തുകളിൽ വാഹനങ്ങളുടെ തിരക്ക് കുറയ്ക്കാൻ ആപ്പ് അധിഷ്ഠിത സംവിധാനവും ഇതിന്റെ ഭാഗമായി വരും. കമാൻഡ് സെന്ററിൽ നിന്നുള്ള നിർദേശം അനുസരിച്ച് വാഹനങ്ങളെ വേഗത്തിൽ കടത്തിവിടും. 118കിലോമീറ്റർ പാതയിൽ ശ്രീരംഗപട്ടണയിലും രാമനഗര ബിഡദിയിലുമാണ് ടോൾ ബൂത്തുകൾ.

തലവേദനയായി മോഷണം :മൈസൂരു–ബെംഗളൂരു ദേശീയപാതയിൽ നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ നിന്ന് സുരക്ഷ ഉപകരണങ്ങൾ മോഷണം പോകുന്നതു പതിവാകുന്നു. അപകടങ്ങൾ തടയാനുള്ള ക്രാഷ് ബാരിയറുകളാണു മുറിച്ച് കടത്തുന്നത്.. ബിഡദി, രാമനഗര എന്നിവിടങ്ങളിലാണ് കൂടുതൽ ബാരിയറുകൾ നഷ്ടപ്പെട്ടിട്ടുള്ളത്.

വമ്ബന്‍ കമ്ബനികളില്‍ പുറത്താക്കല്‍ തുടരുന്നു; 10000 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് മൈക്രോസോഫ്‌റ്റ്

സാമ്ബത്തികപ്രതിസന്ധി മൂലം അമേരിക്കയില്‍ ടെക് ഭീമന്മാര്‍ ജീവനക്കാരെ പുറത്താക്കുന്നത് തുടരുകയാണ്. മൈക്രോസോ‌ഫ്‌റ്റിലെ വാര്‍ത്തയാണ് ഇത്തരത്തില്‍ ഏറ്റവും പുതിയത്.ആകെ ജീവനക്കാരില്‍ ഏതാണ്ട് അഞ്ച് ശതമാനം പേരെ ഒഴിവാക്കുമെന്ന് കമ്ബനി അറിയിച്ചുകഴിഞ്ഞു. ഏതാണ്ട് 10,000 പേര്‍ക്കാണ് ഇതുവഴി ജോലി നഷ്‌ടമാകുക. ചിലര്‍ക്ക് ഇന്നുതന്നെ ജോലി നഷ്‌ടപ്പെടും.

ബൃഹദ് സമ്ബദ് വ്യവസ്ഥയിലെ പ്രത്യേകതകളും ഉപഭോക്താക്കളുടെ മുന്‍ഗണനയില്‍ വന്ന മാ‌റ്റങ്ങളുമാണ് നടപടിയ്‌ക്ക് ഇടയാക്കിയതെന്നാണ് കമ്ബനി വിശദീകരണം.അഞ്ച് ശതമാനം പേരില്‍ ചിലര്‍ക്ക് ഇന്ന് ജോലി നഷ്‌ടമാകുമെന്ന് സിഇഒ സത്യ നാദെല്ല ജീവനക്കാര്‍ക്കയച്ച മെയിലില്‍ സൂചിപ്പിച്ചു. മുന്‍പ് ആമസോണ്‍, ട്വി‌റ്റര്‍, മെറ്റ തുടങ്ങി വമ്ബന്‍ കമ്ബനികള്‍ മാസങ്ങള്‍ക്കിടെ ജീവനക്കാരെ പുറത്താക്കിയിരുന്നു.

ചില മേഖലകളില്‍ ജീവനക്കാരെ ഒഴിവാക്കുമ്ബോള്‍ തന്ത്രപ്രധാന മേഖലകളില്‍ നിയമനവും നടത്തുമെന്നാണ് കമ്ബനി അറിയിപ്പ്. പേഴ്‌സണല്‍ കമ്ബ്യൂട്ടര്‍ ഡിമാന്‍ഡില്‍ കൊവിഡ് സൃഷ്‌ടിച്ച പ്രത്യേക പ്രതിസന്ധി തുടരുന്നതിനാലാണ്

You may also like

error: Content is protected !!
Join Our WhatsApp Group