ബെംഗളൂരു: അഗ്നിപഥ് പദ്ധതി പ്രകാരം 11 ജില്ലകളിലേക്കുള്ള രണ്ടാംഘട്ട കരസേന റിക്രൂട്മെന്റ് റാലി സെപ്റ്റംബർ 1 മുതൽ 20 ഹാവേരി ജില്ലാ സ്റ്റേഡിയത്തിൽ നടക്കും.ബാഗൽകോട്ട്, വിജയാപുരം, ധാർവാഡ്, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ദാവന ഗരെ, ഗദഗ്, ഹാവേരി, ചിക്കമഗളൂരു, ശിവമൊഗ്ഗ ജില്ലകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും.
ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ട്രേഡ്സ്മാൻ, ക്ലർക്ക്, സ്റ്റോർ കീപ്പർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ്. ബെംഗളൂരു നഗരജില്ല ഉൾപ്പെടെയുള്ള 14 ജില്ലകളിലേക്കുള്ള ആദ്യഘട്ട റികുട്മെന്റ് റജിസ്ട്രേഷൻ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 10 മുതൽ 22 വരെ ഹാസൻ ജില്ലാ സ്പോർട്സ് സ്റ്റേഡിയത്തിലാണ് റിക്രൂട്മെന്റ്. വെബ്സൈറ്റ്:joinindianarmy.nic.in