Home Featured അഗ്നി പഥ് – വ്യോമ സേനയിലേക്ക് ഇന്ന് മുതൽ അപേക്ഷ നൽകാം:അവസാന തിയ്യതി ജൂലായ് 5

അഗ്നി പഥ് – വ്യോമ സേനയിലേക്ക് ഇന്ന് മുതൽ അപേക്ഷ നൽകാം:അവസാന തിയ്യതി ജൂലായ് 5

പട്ടാളത്തിലേക്ക് നാല് വർഷത്തെ കരാർ ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.

വയസ്സ് : * 1999 ഡിസംബർ 29 നും 2005 ജൂൺ 29 നും ഇടയിൽ ജനിച്ചവരായിരിക്കണം

✅ അവിവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷ നൽകാം

ശാരീരിക ക്ഷമത

✅ 6 മിനിറ്റു 30 സെക്കന്റിനുള്ളിൽ 1.6 KM ഓടാൻ കഴിയണം

✅ നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ് അപ്പ് , 10 സിറ്റ് അപ്പ് , 20 സ്‌ക്വാഡ് എന്നിവയും പൂർത്തിയാക്കണം

വിദ്യാഭ്യാസ യോഗ്യത

✅ +2 സയൻസ് എടുത്തവർ 50% മാർക്കോടെ physics , Maths , English എന്നിവ പാസ്സാകണം , science അല്ലാത്തവർ 50% ശതമാനം മാർക്കോടെ +2 പാസ്സാകണം , ഇംഗ്ലീഷ് 50% മാർക്ക് വേണം , പോളി , എഞ്ചിനീയറിംഗ് ഡിപ്ലോമ മറ്റു യോഗ്യത ഉള്ളവരെയും പരിഗണിക്കും

✅ നാല് വര്‍ഷമായിരിക്കും സേവനകാലാവധി.✅ നിയമിതരാവുന്ന സേനാംഗങ്ങള്‍ അഗ്നിവീരന്മാര്‍ എന്നറിയപ്പെടും. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക.

പെന്‍ഷനില്ലെങ്കിലും മികച്ച ശമ്പളവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇവര്‍ക്കുണ്ടായിരിക്കും.

പരിശീലനം

സേനകളിലേക്കുള്ള നിയമനത്തിനായി ഇപ്പോഴുള്ള അതേ യോഗ്യത തന്നെയായിരിക്കും അഗ്നിപഥിനും. സൈനികാഭ്യാസങ്ങളടക്കമുള്ള ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലന്ം അഗ്നിവീരന്മാര്‍ക്കും നല്‍കും. പരിശീലന മാനദണ്ഡങ്ങള്‍ സായുധ സേനയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമായി നിരീക്ഷിക്കും

നിയമനം

✅ ആറു മാസ പരിശീലനത്തിന് ശേഷം വിവിധമേഖലകളില്‍ നിയമിതരാവുന്ന ഇവരില്‍ മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. (പെർമനൻ്റ് കമ്മീഷൻ).

✅ ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും. ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും.

✅ അഗ്നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.

ശമ്പളം

✅ തുടക്കത്തില്‍ വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും, ഇത് സേവനം അവസാനിക്കുമ്പോള്‍ 6.92 ലക്ഷമായി ഉയരും.

✅ 30000- 40000 രൂപയായിരിക്കും മാസ ശമ്പള റേഞ്ച്. ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല .

✅ നാല് വര്‍ഷത്തിന് ശേഷം പിരിയുമ്പോള്‍ ‘സേവാനിധി’ പാക്കേജ്’ എന്ന പേരില്‍ 11.7 ലക്ഷം രൂപ നല്‍കും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല.

You may also like

error: Content is protected !!
Join Our WhatsApp Group