Home Featured അഗ്‌നിവീറിൽ വനിതകൾക്ക് 10% സംവരണം; ആദ്യ റിക്രൂട്ട്‌മെന്റ് നവംബറിൽ

അഗ്‌നിവീറിൽ വനിതകൾക്ക് 10% സംവരണം; ആദ്യ റിക്രൂട്ട്‌മെന്റ് നവംബറിൽ

*അഗ്‌നിവീർ പദ്ധതിയിൽ വനിതാ സംവരണം നടപ്പാക്കുമെന്ന് ഇന്ത്യൻ വ്യോമസേന മേധാവി വി.കെ ചൗധരി. വ്യോമസേനയിൽ 10% സംവരണമാണ് ഏർപ്പെടുത്തുക.സംവരണത്തിന് ഈ വർഷം ജൂലൈയിലാണ് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്. നവംബറിൽ അഗ്‌നിവീർ സ്‌കീം വഴിയുള്ള ആദ്യ ബാച്ച് വനിതാ സൈനികരുടെ റിക്രൂട്ട്‌മെന്റ് ആരംഭിക്കും.

അതേസമയം അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽനിന്നും അപേക്ഷ നേരത്തെ ക്ഷണിച്ചിരുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാമെന്നാണ് അറിയിപ്പ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പടുന്നത്.

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഇല്ല, റുപേ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആനുകൂല്യം

ന്യൂഡല്‍ഹി: യുപിഐ പ്ലാറ്റ്‌ഫോമില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ഫീസ് ചുമത്തിലെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.അടുത്തിടെയാണ് റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ബാങ്കുകള്‍ സേവനം ആരംഭിച്ചിട്ടുണ്ട്. യൂണിയന്‍ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക് എന്നിവയാണ് യുപിഐ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നത്.

റുപേ ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുവര്‍ഷമായി.റുപേ ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കുന്നതിന് അനുമതി നല്‍കിയതോടെ, ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് ഇനിയും മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് വില്‍പ്പന നടക്കുന്നത് എന്നതിനാല്‍ കച്ചവടക്കാരും വലിയ പ്രതീക്ഷയിലാണ്.

വിര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസുമായി ക്രെഡിറ്റ് കാര്‍ഡുകളെ ബന്ധിപ്പിച്ചാണ് യുപിഐ സേവനം ലഭ്യമാക്കുന്നത്. യുപിഐ പിന്‍ സെറ്റ് ചെയ്ത് കൊണ്ട് തന്നെയാണ് ഇടപാട് നടത്താന്‍ സാധിക്കുക. യുപിഐ പ്ലാറ്റ്‌ഫോമില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് നിരക്കും ഈടാക്കുന്നതല്ലെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ അറിയിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group