അബദ്ധത്തില്‍ ഒരാള്‍ക്ക് രണ്ടിലധികം തവണ കോവിഡ് വാക്സിന് നല്‍കിയത് നമ്മള് കേട്ടിട്ടുണ്ടാകും. എന്നാല്‍, അധികൃതരെ കമ്ബളിബിപ്പിച്ച് ഒരാള്‍ 87 തവണ കോവിഡ് വാക്സിന് കുത്തിവെപ്പെടുക്കുക, നമുക്ക് ചിന്തിക്കാനാകുമോ?ജര്‍മനിയിലെ 61കാരനാണ് വാക്സിന് വിരുദ്ധരുടെ പേര് ഉപയോഗിച്ച് ഇത്രയും തവണ വാക്സിന് കുത്തിവെപ്പെടുത്തത്.വാക്സിന് കേന്ദ്രത്തിലെത്തിയ ഇദ്ദേഹത്തെ ആരോഗ്യപ്രവര്‍ത്തക തിരിച്ചറിയുകയായിരുന്നു. പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.
ജര്‍മനിയിലെ സാക്സോനി ഉള്‍പ്പെടെ നാലു സ്റ്റേറ്റുകളിലെ വിവിധ വാക്സിന് കേന്ദ്രങ്ങളില്‍നിന്നാണ് കുത്തിവെപ്പെടുത്തതെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദിവസവും വിവിധ വാക്സിന് കേന്ദ്രങ്ങളിലെത്തിയാണ് കുത്തിവെപ്പെടുത്തത്.വാക്സിന് വിവരം രേഖപ്പെടുത്തുന്ന ഇന്‍ഷൂറന്‍സ് കാര്‍ഡിനു പകരം വ്യാജ കാര്‍ഡുകള്‍ ഹാജരാക്കിയാണ് കുത്തിവെപ്പെടുത്തിരുന്നത്. കഴിഞ്ഞദിവസം ലീപ്സിഗ് വാക്സിന് കേന്ദ്രത്തിലെത്തിയ വയോധികനെ തിരിച്ചറിഞ്ഞ ആരോഗ്യ പ്രവര്‍ത്തക പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഓരോ തവണയും പുതിയ വാക്സിനേഷന് ഡോക്യുമെന്റാണ് വയോധികന് ഹാജരാക്കിയിരുന്നതെന്ന് പൊലീസ് പറയുന്നു. കുത്തിവെപ്പെടുക്കുന്നതിനു പിന്നാലെ ഡോക്യുമെന്റിലെ വാക്സിന് നമ്ബര്‍ നീക്കി, കോവിഡ് വാക്സിനെ എതിര്‍ക്കുന്നവര്‍ക്ക് കൈമാറുന്നതാണ് പതിവ്.