Home Featured ‘അദ്ദേഹത്തെ രാജ്യത്തിന് വേണം’, മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിയുടെ പേരിലെഴുതിവച്ച് വൃദ്ധ

‘അദ്ദേഹത്തെ രാജ്യത്തിന് വേണം’, മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിയുടെ പേരിലെഴുതിവച്ച് വൃദ്ധ

ഡെറാഡൂൺ: സ്വന്തം പേരിലുള്ള സ്വത്തുക്കൾ കോൺഗ്രസ് (Congress) നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടേ (Rahul Gandhi) പേരിലേക്ക് മാറ്റി വൃദ്ധ.ഉത്തരാഖണ്ഡിലെ (Uttarakhand) ഡെറാഡൂണിൽ നിന്നുള്ള 78 കാരിയാണ് തന്റെ 50 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കളും 10 പവൻ സ്വർണവും ഉൾപ്പെടെ തന്റെ എല്ലാ സ്വത്തും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്.

തന്റെ വസ്തുവകകളുടെ ഉടമസ്ഥാവകാശം രാഹുൽ ഗാന്ധിക്ക് നൽകിക്കൊണ്ട് പുഷ്പ മുൻജിയൽ ഡെറാഡൂൺ കോടതിയിൽ വിൽപത്രം സമർപ്പിച്ചു. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാജ്യത്തിന്ആവശ്യമാണെന്നാണ് വിൽപ്പത്രം തയ്യാറാക്കിയതിനോട് പുഷ്പ മുഞ്ജിയലിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ ചിന്തകൾ തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാലാണ് തന്റെ സ്വത്ത് അദ്ദേഹത്തിന് നൽകുന്നതെന്നും അവർ പറഞ്ഞു.മുൻ സംസ്ഥാന അധ്യക്ഷൻ പ്രീതം സിങ്ങിന്റെ വസതിയിൽ വച്ചാണ് പുഷ്പ മുഞ്ജിയാൽ തന്റെ സ്വത്ത് രാഹുൽ ഗാന്ധിയുടെ പേരിലാക്കിയ വിൽപ്പത്രംപുറത്തുവിട്ടതെന്ന് കോൺഗ്രസ് നേതാവ് ലാൽചന്ദ് ശർമ്മ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group