Home Featured ബെംഗളൂരു : വൃദ്ധ ദമ്പതിമാരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.

ബെംഗളൂരു : വൃദ്ധ ദമ്പതിമാരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.

ബെംഗളൂരു : ബെംഗളൂരു റൂറൽജില്ലയിലെ സുളിബെലെയിൽ വൃദ്ധ ദമ്പതിമാരെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. രാമകൃഷ്‌ണപ്പ (70), മുനിരാമക്ക (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. വസ്തു തർക്കത്തിന്റെ പേരിൽ മകൻ നരസിംഹയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.ദമ്പതിമാർക്ക് നാല് പെൺമക്കളും ഒരു മകനുമാണ് ഉള്ളത്. സ്വത്ത് പെൺമക്കൾക്ക് കൊടുക്കാൻ ദമ്പതിമാർ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. 17 വർഷം മുമ്പ് നരസിംഹ വിവാഹം കഴിഞ്ഞ് വേറെ വീട്ടിൽ താമസം തുടങ്ങിയതോടെ സുളിബെലെയിൽ വീട്ടിൽ തനിച്ചായിരുന്നു ദമ്പതിമാർ താമസിച്ചിരുന്നത്. പോലീസ് നരസിംഹയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.

കര്‍ണാടകയില്‍ എവിടെ വേണമെങ്കിലും മത്സരിച്ചോളൂവെന്ന് ഡി.കെയുടെ ഓഫര്‍; രാഷ്ട്രീയത്തിലേക്കില്ലെന്ന് ശിവ രാജ്‍കുമാര്‍

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്‍റെ ഓഫര്‍ നിരസിച്ച്‌ കന്നഡ സിനിമാതാരം ശിവ രാജ്‍കുമാര്‍.അഭിനയിക്കാനാണ് തനിക്ക് താല്‍പര്യമില്ലെന്നും രാഷ്ട്രീയത്തിലേക്കില്ലെന്നും നടന്‍ വ്യക്തമാക്കി. ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ‘ഈഡിഗ’ കമ്മ്യൂണിറ്റി കണ്‍വെൻഷനില്‍ സംസാരിക്കവെയാണ് ലോക്‌സഭയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിക്കാൻ താൻ ശിവ രാജ്‍കുമാറിനോട് ആവശ്യപ്പെട്ടതായി ഡി.കെ പറഞ്ഞത്. അത് ലോക്സഭയിലേക്ക് വരാനുള്ള മികച്ച അവസരമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു.

എന്നാല്‍ നിറങ്ങളിലൂടെ അഭിനയത്തിലൂടെ എല്ലാവരെയും ആകര്‍ഷിക്കുക എന്നതാണ് അച്ഛന്‍ എനിക്ക് തന്ന സമ്മാനം. അവിടെയാണ് എന്‍റെ വരി അവസാനിക്കുന്നത്. ഞാന്‍ അഭിനയത്തില്‍ തുടരും. രാഷ്ട്രീയത്തിനായി പ്രത്യേകമായി ജോലി ചെയ്യുന്നവരുണ്ട്” എന്നായിരുന്നു ശിവ രാജ്‍കുമാറിന്‍റെ മറുപടി.കന്നഡ ഇതിഹാസ താരം ഡോ. രാജ്‍കുമാറിന്‍റെ മകനായ ശിവക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുത്ത ബന്ധമാണുള്ളത്. താരത്തിന്‍റെ ഭാര്യാസഹോദരൻ മധു ബംഗാരപ്പ കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയാണ്. ശിവ രാജ്‍കുമാറിന്‍റെ ഭാര്യ ഗീത ശിവ രാജ്‍കുമാറും നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഭാര്യയോ ഭാര്യാസഹോദരനോ രാഷ്ട്രീയത്തിലേക്ക് വരാന്‍ തന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൈ നിറയെ സിനിമകളുമായി തിരക്കിലാണ് ശിവ രാജ്‍കുമാര്‍. ഒക്ടോബറില്‍ തിയറ്ററിലെത്തിയ ഗോസ്റ്റിലാണ് ഒടുവില്‍ അഭിനയിച്ചത്. എം ജി ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, അനുപം ഖേര്‍, പ്രശാന്ത് നാരായണൻ, സത്യ പ്രകാശ്, അര്‍ച്ചന ജോയിസ് എന്നിവരും ഉണ്ടായിരുന്നു.ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലര്‍ എന്ന ചിത്രത്തിലാണ് ശിവ അടുത്തതായി അഭിനയിക്കുന്നത്. അരുണ്‍ മാതേശ്വരനാണ് സംവിധാനം.

You may also like

error: Content is protected !!
Join Our WhatsApp Group