മുംബൈ: സ്പീഡ് ഡെലിവറി കമ്പനിയായ Zepto-വിന് പിന്നാലെ, മറ്റൊരു 10-മിനിറ്റ് ക്വിക്ക് കോമേഴ്സ് പ്ലാറ്റ്ഫോമായ Blinkitക്കും മഹാരാഷ്ട്ര ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) രൂക്ഷമായ നടപടി.
പുണെ ബലേവാടി മേഖലയിൽ Blinkit ന്റെ ഡാർക്ക് സ്റ്റോർ പരിശോധന നടത്തിയ ശേഷം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കമ്പനിയുടെ ഭക്ഷ്യ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, പ്രവർത്തനം അടിയന്തരമായി നിർത്താൻ നിർദ്ദേശിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ലൈസൻസ് ഇല്ലാതെയാണ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും വിൽക്കുകയും ചെയ്തത്
ജൂൺ 5-നാണ് പരിശോധന നടത്തിയത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുമായി ബന്ധപ്പെട്ട ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഉത്പാദനം, വിതരണം, വിൽപ്പന എന്നീ പ്രവർത്തനങ്ങൾക്ക് Blinkit യ്ക്ക് ആവശ്യമായ ലൈസൻസ് ഇല്ലായിരുന്നു എന്നാണ് എഫ്.ഡി.എ കണ്ടെത്തിയത്.
ബലേവാടി മിറ്റ്കോൺ കോളജ് സമീപം M/s Energy Darkstore Services എന്ന സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന Blinkit സ്റ്റോറിൽ, ഫ്ലോറിൽ ഭക്ഷ്യ വസ്തുക്കൾ വച്ചിട്ടുള്ളത്, കീടനിയന്ത്രണ സർട്ടിഫിക്കറ്റിന്റെ അഭാവം, തൊഴിലാളികൾ ക്യാപ് ധരിക്കാതെ ഭക്ഷ്യഉത്പന്നങ്ങൾ കൈകാര്യം ചെയ്തത് , വൃത്തിഹീനമായി ഭക്ഷണ വസ്തുക്കൾ സൂക്ഷിച്ചതും, കോൾഡ് സ്റ്റോറേജ് ന് ആവശ്യമായ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിച്ചതുമാണ് പ്രധാനമായും കണ്ടെത്തിയ ലംഘനങ്ങൾ.
Blinkit-ന്റെ ഭക്ഷ്യ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടുകയും, നിയമപ്രകാരം പുതിയ ലൈസൻസ് സ്വീകരിക്കുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും നിർത്തുന്നതിനുള്ള നിർദേശം ലഭിക്കുകയും ചെയ്തു.
Zepto ക്ക് നേരത്തേ നേരിടേണ്ടി വന്ന അവസ്ഥ
ഈ സംഭവത്തിന് മുമ്പ് തന്നെ Dharavi-യിലെ Zepto സ്റ്റോർ പരിശോധനയിൽ ഫംഗൽ ഗ്രോത്ത്, മലിന ജലത്തിനരികിൽ ഭക്ഷണ സൂക്ഷിപ്പ്, ശരിയായ താപനില പാലിക്കാത്ത കോൾഡ് സ്റ്റോറേജ്, കാലഹരണപ്പെട്ട ഭക്ഷ്യ വസ്തുക്കൾ എന്നിവ കണ്ടെത്തിയതിന് FDA Zepto-യുടെ ലൈസൻസും സസ്പെൻഡ് ചെയ്തിരുന്നു.
🔴 ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉപഭോക്താക്കളുടെയും പൊതുജനാരോഗ്യത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് ഈ നടപടികൾ.