ബെംഗളൂരു:തക്കാളിക്ക് വിലകൂടിയതിനുപിന്നാലെ കർണാടകത്തിൽ വാളൻപുളിക്കും വിലവർധന. കുറച്ചുനാൾമുമ്പ് കിലോക്ക് 100 രൂപയ്ക്കും 130 രൂപയ്ക്കും ഇടയിലായിരുന്ന പുളിയുടെ വില ഇപ്പോൾ 160-ലെത്തി. തക്കാളിയുടെ വിലക്കൂടുതൽ കാരണം മിക്ക ഹോട്ടലുകളിലും വീടുകളിലും ഭക്ഷണസാധനങ്ങൾക്ക് പുളിരസം കിട്ടാൻ വാളൻപുളിയും ചെറുനാരങ്ങയുമൊക്കെയാണ് ഉപയോഗിക്കുന്നത്.
ഇതോടെ പുളിക്ക് ആവശ്യക്കാർ കൂടിയതിനെത്തുടർന്നാണ് വില ഉയർന്നത്.തക്കാളിക്ക് 120-150 രൂപയാണ് കർണാടകത്തിലെ വില. തക്കാളിക്ക് വിലകൂടിയപ്പോൾ വാളൻപുളിക്ക് ആവശ്യക്കാർ കൂടിയിരുന്നുവെന്നും ഇപ്പോൾ പുളിക്കും വില ഉയർന്നതിനാൽ ആവശ്യക്കാർ കുറയാൻ സാധ്യതയുണ്ടെന്നും വിവേക്‌നഗറിൽ വ്യാപാരിയായ ഷാഫി പറഞ്ഞു.
വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്ക്, ഡ്യൂട്ടി സമയത്ത് വേണ്ട’; തൊപ്പി ധരിച്ച കണ്ടക്ടറോട് തര്‍ക്കിച്ച് യുവതി;
ഡ്യുട്ടി സമയത്ത് കണ്ടക്ടര്‍ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി. ബാംഗ്ലൂര്‍ മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് സംഭവം.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാണാം. കണ്ടക്ടറോട് യുവതി തര്‍ക്കിക്കുന്നത് വീഡിയോയില്‍ കാണാം.താന്‍ എത്രയോ കാലമായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ എതിര്‍ത്തിട്ടില്ലെന്നും കണ്ടക്ടര്‍ പറയുന്നുണ്ട്. നിങ്ങളുടെ വീട്ടിലോ പള്ളിയിലോ ആണ് മതം അനുഷ്ഠിക്കേണ്ടതെന്നും സര്‍ക്കാര്‍ ജീവനക്കാരനെന്ന നിലയില്‍ ജോലി സമയത്ത് തൊപ്പി ധരിക്കരുതെന്നും സ്ത്രീ ആവശ്യപ്പെടുന്നുണ്ട്.
തര്‍ക്കത്തിനൊടുവില്‍ കണ്ടക്ടര്‍ തൊപ്പി ഊരുന്നതും വീഡിയോയില്‍ കാണാം.അതേസമയം, ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധിച്ചെന്ന് ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. യൂണിഫോം നിയമങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് രൂപപ്പെടുത്തിയതാണ്. ഈ ഘട്ടത്തില്‍ അഭിപ്രായങ്ങള്‍ ഒന്നും പറയാനില്ലെന്നാണ് ബിഎംടിസി പ്രതികരിച്ചത്.