മോസ്കോ: ബഹിരാകാശത്ത് സിനിമ ചിത്രീകരണത്തിനായി പോയ റഷ്യന്‍ സംഘം ഭൂമിയില്‍ തിരിച്ചെത്തി. ഞായറാഴ്ച രാവിലെയാണ് ഇവര്‍ 12 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഭൂമിയിലെത്തിയത്.
‘ചലഞ്ച്’ എന്നി സിനിമക്കായി നടി യൂലിയ പെരേസില്‍ഡും സംവിധായകന് കിം ഷിപെന്‍കോയുമാണ് ബഹിരാകാശ യാത്ര നടത്തിയത്. റഷ്യന്‍ സോയുസ് സ്പേസ് ക്രാഫ്റ്റിലാണ് കസാഖ്സ്ഥാനിലെ റഷ്യന്‍ സ്പേസ് സെന്ററില്‍നിന്ന് സംഘം ഈ മാസം ആദ്യം പുറപ്പെട്ടത്. ബഹിരാകാശ യാത്രികനായ ആന്റണ്‍ ഷ്കപ്ലറേവും ഒപ്പമുണ്ടായിരുന്നു.

ഹൃദയസംബന്ധമായ രോഗം ബാധിച്ച ബഹിരാകാശ സഞ്ചാരിയുടെ ജീവന് രക്ഷിക്കാനായി പുറപ്പെടുന്ന ഡോക്ടറുടെ കഥയാണ് സിനിമ പറയുന്നത്. ചാനല്‍ വണ്‍ നിര്‍മാണ കമ്ബനിയും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
ആദ്യമായാണ് ബഹിരാകാശത്ത് ഒരു സിനിമ ചിത്രീകരണം. നേരേത്ത ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി ചേര്‍ന്ന് ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കാന്‍ നാസ ശ്രമിച്ചിരുന്നെങ്കിലും യാഥാര്‍ഥ്യമായിരുന്നില്ല.