Home Featured 5ജിക്ക് ഇന്ത്യക്കാര്‍ വലിയ ‘വില’ കൊടുക്കേണ്ടി വരുമോ; കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇതാണ്

5ജിക്ക് ഇന്ത്യക്കാര്‍ വലിയ ‘വില’ കൊടുക്കേണ്ടി വരുമോ; കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഇതാണ്

ദില്ലി: രാജ്യത്ത് 5ജി സേവനങ്ങൾ ഒക്ടോബറിലെത്തുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതിനു പിന്നാലെ ജിയോയുടെ 5ജി ഫോണും ഉടനെ പുറത്തിറങ്ങുമെന്നും സൂചനകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച് സംസാരിക്കുകയാണ് കേന്ദ്രസർക്കാർ . 

ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ ഉറപ്പാക്കുമെന്നാണ് സർക്കാർ പറയുന്നത്. മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള തിരക്കിലാണ് ടെലികോം കമ്പനികൾ. 5ജി പ്ലാനുകൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 

ഗതിശക്തി സഞ്ചാര പോർട്ടലിൽ 5ജി റൈറ്റ് ഓഫ് വർക്ക് (RoW) ആപ്ലിക്കേഷൻ ഫോം കഴി‍ഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. കൂടാതെ സർക്കാർ ‘ദി ഇന്ത്യൻ ടെലിഗ്രാഫ് റൈറ്റ് ഓഫ് വേ (ഭേദഗതി) റൂൾസ്, 2022’യും അവതരിപ്പിച്ചു.

4ജിയെക്കാൾ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. പക്ഷേ 5ജി സപ്പോർട്ട് ചെയ്യുന്നവയിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോൾ ഇറങ്ങുന്ന പല സ്മാർട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാൽ എല്ലാവരുടെയും ഫോണിൽ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. ഒരേ പേരിലുള്ള ഫോണുകളിൽ 5ജി സേവനം സപ്പോർട്ടും ചെയ്യുന്നതും അല്ലാത്തതുമായ വേർഷൻ ഇറങ്ങുന്നുണ്ട്. 

ഫോണിൽ 5 ജി സപ്പോർട്ട് ചെയ്യുമോ എന്നറിയാൻ എളുപ്പമാണ്. അതിൽ മികച്ച മാർഗം ഫോണിന്റെ സവിശേഷതകൾ ഓൺലൈനിൽ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോൺ ബ്രാൻഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകൾ സംബന്ധിച്ച വിവരങ്ങൾ ഉണ്ടാവും.

ആൻഡ്രോയിഡ് ഫോൺ സെറ്റിങ്‌സിൽ സിം ആൻഡ് നെറ്റ്വർക്ക്സ് സൈറ്റിങ്‌സ് സന്ദർശിച്ചാൽ പ്രിഫേർഡ് നെറ്റ്വർക്ക് ടൈപ്പ് ഓപ്ഷനിൽ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകൾ കാണാം. ഫോണിൽ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാർഡും ഉണ്ടെങ്കിൽ മാത്രമേ ഈ ലിസ്റ്റിൽ 5ജി കാണിക്കുകയുള്ളൂ. 

ഇപ്പോഴത്തെ 4ജി സിമ്മുകൾ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വർക്ക് ഉപയോഗിക്കാൻ കഴിയും. 3ജിയിൽനിന്ന് 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടി വന്ന സമയം ഓർമയില്ലേ ? അതുപോലെ സിംകാർഡ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരില്ല. അഥവാ അങ്ങനെയൊരു ആവശ്യം വന്നാൽ അതാത് ടെലികോം സേവന ദാതാക്കൾ ഉപഭോക്താക്കളെ ബന്ധപ്പെടും.

ഗണേശോത്സവത്തിന് ഈദ്ഗാഹ് മൈതാനം; സര്‍ക്കാറിന് തീരുമാനിക്കാമെന്ന് ഹൈകോടതി

ബംഗളൂരു: ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്തില്‍ ഗണേശോത്സവത്തിന് അനുമതി നല്‍കണമോ എന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് ഹൈകോടതി.

മുസ്ലിംകള്‍ക്ക് ചെറിയ പെരുന്നാളിനും ബലിപെരുന്നാളിനും പ്രാര്‍ഥനക്ക് മാത്രം മൈതാനം ഉപയോഗിക്കണമെന്നും ഇത്തരത്തില്‍ നിലവിലെ അവസ്ഥ തുടരണമെന്നുമുള്ള ആഗസ്റ്റ് 25ലെ ഇടക്കാല ഉത്തരവില്‍ മാറ്റംവരുത്തുകയാണ് പുതിയ ഉത്തരവിലൂടെ കോടതി ചെയ്തിരിക്കുന്നത്.

ഇടക്കാല ഉത്തരവിനെതിരായ സര്‍ക്കാറിന്‍റെ ഹരജി പരിഗണിച്ചാണിത്. വഖഫ് ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള മൈതാനം ഗണേശോത്സവത്തിന് വിട്ടുനല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ഹിന്ദുത്വസംഘടനകള്‍ രംഗത്തുവന്നിരുന്നു.മതപരവും സാംസ്കാരികവുമായി പരിപാടികള്‍ മൈതാനത്ത് നടത്താന്‍ അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ സര്‍ക്കാറിന് ഉചിതമായ നടപടി എടുക്കാമെന്നും ഇതിന് ആവശ്യമായ ഉത്തരവ് സര്‍ക്കാറിന് ഇറക്കാമെന്നുമാണ് ഹൈകോടതി പുതിയ വിധിയില്‍ പറയുന്നത്.

പരിപാടികള്‍ നടത്താനുള്ള അനുമതി ആഗസ്റ്റ് 31 മുതലുള്ള നിശ്ചിതകാലത്തേക്ക് ആയിരിക്കണം. ഇന്ത്യന്‍ സമൂഹം മതപരവും ഭാഷാപരവും പ്രാദേശികവുമായ വൈജാത്യങ്ങള്‍ നിറഞ്ഞവയാണ്. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ അടിസ്ഥാനമെന്നത് മതപരമായ സഹിഷ്ണുതയാണ്. ഇതിനാല്‍ കേസിെന്‍റ പ്രത്യേകത കണക്കിലെടുത്ത് കഴിഞ്ഞദിവസം നല്‍കിയ ഇടക്കാല ഉത്തരവില്‍ മാറ്റം വരുത്തുകയാണെന്നും കോടതി പറഞ്ഞു. കോടതി വിധി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സ്വാഗതം ചെയ്തു. റവന്യൂ മന്ത്രിയുമായും അഡ്വക്കറ്റ് ജനറലുമായും ആേലാചിച്ച്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ഏക്കറിലധികം വരുന്ന ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനം വഖഫ് ബോര്‍ഡിന്‍റേതാണ്.സെന്‍ട്രല്‍ മുസ്‍ലിം അസോസിയേഷന്‍ (സി.എം.എ) ആണ് ഇതിന്‍റെ പരിപാലകര്‍. ഭൂമി വഖഫിന്‍റേതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഗസറ്റ് വിജ്ഞാപനം 1965 ജൂണ്‍ ഏഴിനാണ് വന്നത്. വസ്തുവിന്മേല്‍ അവകാശമുന്നയിച്ച അന്നത്തെ ബാംഗ്ലൂര്‍ സിറ്റി കോര്‍പറേഷന്‍റെ ഹരജി സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് തള്ളിയിരുന്നു. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് വഖഫ് ബോര്‍ഡിന്‍റെ വിജ്ഞാപനം ഉണ്ടായിരിക്കുന്നത്.

ഈദ്ഗാഹ് മൈതാനം പൊതുസ്ഥലമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് വിഷയം നിലവില്‍ സജീവ ചര്‍ച്ചയായത്. തുടര്‍ന്ന് അധികൃതര്‍ മൈതാനത്ത് പൊലീസിനെ നിയോഗിക്കുകയും സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. മൈതാനം റവന്യൂവകുപ്പിന് കൈമാറുമെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് വഖഫ് ബോര്‍ഡ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നത്. ഇതിലാണ് മൈതാനത്തിന്‍റെ നിലവിലെ അവസ്ഥ തുടരണമെന്ന ഹൈകോടതിയുടെ വിധി വന്നിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group