Home Featured ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനം ഇന്ന് സമാപിക്കും

ബെംഗളൂരു: എയ്റോ ഇന്ത്യ പ്രദർശനം ഇന്ന് സമാപിക്കും

ബെംഗളൂരു: പോർവിമാനങ്ങളുടെ കരുത്ത് പ്രകടമാക്കിയുള്ള എയ്റോ ഇന്ത്യ പ്രദർശനം ഇന്ന് സമാപിക്കും. പൊതുജനങ്ങൾക്കായുള്ള പ്രദർഹണം രാവിലെ 9.30 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയുമാണ് ക്രമീകരിക്കുന്നത്.ഇന്ന് കൂടുതൽ പേർ പ്രദേശനം കാണാൻ എത്തുന്ന സാഹചര്യത്തിൽ പാർക്കിംഗ് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തിട്ടുണ്ട്. പ്രതിരോധ വ്യോമയാന മേഖലകളിലെ കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനവും ഇന്ന് സമാപിക്കും

ആധാര്‍ കാര്‍ഡ് സ്റ്റാറ്റസ് ഒറ്റ കോളില്‍ അറിയാം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍; പുതിയ സേവനം

ആധാറുമായി ബന്ധപ്പെട്ട് പുതിയ ടോള്‍ ഫ്രീ നമ്പര്‍ അവതരിപ്പിച്ച് യുഐഡിഎഐ. ആധാറുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റുകള്‍ അറിയുന്നതിന് സഹായിക്കുന്നതാണ് ടോള്‍ ഫ്രീ നമ്പര്‍. ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സേവനം 24 മണിക്കൂറും ലഭ്യമാണ്.1947 എന്ന നമ്പറിലേക്ക് വിളിച്ചോ എസ്എംഎസ് അയച്ചോ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിയുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയത്.

എന്‍ റോള്‍മെന്റ് / അപ്‌ഡേറ്റ് സ്റ്റാറ്റസ്, പിവിസി കാര്‍ഡ് സ്റ്റാറ്റസ് അടക്കം യുഐഡിഎഐയുടെ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളെ കുറിച്ച് അറിയാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ട്വിറ്ററിലൂടെയാണ് യുഐഡിഎഐ പുതിയ സേവനത്തെ കുറിച്ച് അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group