ഏയ്റോ ഇന്ത്യ പ്രദർശനത്തിന്റെ ഭാഗമായി ബിഎംടിസി ഇന്ന് മുതൽ 17 വരെ പ്രത്യേക സർവീസുകൾ നടത്തും. മജിസ്റ്റിക്, കെആർ മാർക്കറ്റ്, ശിവാജിനഗർ, ഹെബ്ബാൾ റിങ് റോഡ് ജംക്ഷൻ, യെലഹങ്ക എൻ ഇഎസ്, ബനശങ്കരി ടിടിഎംസി, കെങ്കേരി ടിടിഎംസി, ടിൻ ഫാക്ടറി, യശ്വന്ത്പുര ടിടിഎംസി എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷൽ ബസുകൾ പുറപ്പെടുക. 30- 45 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി ബസിൽ യെലഹങ്ക വ്യോമതാവളത്തിലേക്ക് 100 മുതൽ 215 രൂപ വരെയാണ് നിരക്ക്. പ്രദർശനം കാണാൻ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരെ ജി കെവികെ ഗ്രൗണ്ട്, ജക്കൂർ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് പ്രദർശന വേദിയിലേക്കും ബിഎംടിസി ബസുകളിൽ എത്തിക്കും. 50 രൂപയാണ് നിരക്ക്.
സന്ദർശകർക്കായി 100 ഇ- ബഗ്ഗികൾ:പ്രദർശനം കാണാനെത്തുന്നവർക്കായി 100 ഇലക്ട്രിക് ബഗ്ഗികൾ സജീകരിച്ചു. 6 മുതൽ 11 സീറ്റ് വരെയുള്ള ബഗ്ഗികളാണ് ക്രമീകരി ച്ചിരിക്കുന്നത്.
കോഴിയെപോലെ കൂവുന്ന കരിങ്കോളി പാമ്ബ്; പലരെയും വിറപ്പിച്ച ആ ചൂളം വിളികള്‍; സത്യം എന്താണ്
ഒരു കാലത്ത് കേരളത്തിലെ കാടുകളില്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന, ഇന്നും പലരും വിശ്വസിക്കുന്ന ഒരു പാമ്ബാണ് കരിങ്കോളി.മഞ്ഞക്കോളി, കരിവെതല, കരിചാത്തി എന്നീ പേരുകളിലും ഈ സാങ്കല്പിക സര്‍പ്പം അറിയപ്പെടുന്നുണ്ട്. കരിങ്കോളി എന്ന ഉഗ്രവിഷമുള്ള കറുത്ത പാമ്ബ് ഉണ്ടെന്ന് പലരും വിശ്വസിച്ചിരുന്നു. ഇത് വനത്തിലെ ഏറ്റവും അപകടകരവും വിഷമുള്ളതുമായ ജീവികളില്‍ ഒന്നായി അവര്‍ കണക്കാക്കി. വയനാടന്‍ കാടുകളിലും നെല്ലിയാമ്ബതി മുതല്‍ പെരിയാര്‍ വരെയുള്ള ഭാഗത്ത് ഇന്നും ഇവയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്.
കരിങ്കോളി കടും നീലയോ കറുത്തതോ ആയ പാമ്ബായാണ് കരിങ്കോളിയെ സങ്കല്‍പ്പിക്കുന്നത്. ഏകദേശം പതിനാറ് അടി നീളവും ആകര്‍ഷകമായ രൂപവും ഉണ്ടായിരുന്നു. ആണ്‍പാമ്ബിന്റെ തലയില്‍ പൂപോലെയുള്ള അടയാളം ഉണ്ടായിരുന്നു. അത് പൂവന്‍കോഴിയുടെ തലയിലേതിന് പോലെ സമാനമാണ് പോലും. കൂടാതെ ഇരയെ ആക്രമിക്കുമ്ബോള്‍ കോഴി കൂവുന്നത് പോലെയുള്ള ശബ്ദം ഈ പാമ്ബ് പുറപ്പെടുവിക്കുമെന്നും പറയപ്പെട്ടിരുന്നു.
ആണ്‍പാമ്ബിനെ പൂവന്‍ എന്നും പെണ്‍പാമ്ബിനെ പിട എന്നുമാണ് വിളിക്കുന്നത്. പെണ്‍പാമ്ബിന് ആണ്‍ പാമ്ബിന്റെ അത്രയും വലിപ്പമുണ്ട്. വലിയ ജീവികളെ ഭക്ഷിച്ച് ജീവിക്കുന്ന ഇവ, വേട്ടയാടുമ്ബോഴും മറ്റും ഇണയില്‍ നിന്ന് വളരെ അകന്ന് മാറി പോകാതെയിരിക്കാന്‍ ഇടയ്‌ക്കിടെ ചൂളമടിച്ച് കൊണ്ടിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു.മനുഷ്യരെ ആക്രമിക്കാന്‍ മടിയില്ലാത്ത പാമ്ബുകളാണ് കരിങ്കോളി എന്നാണ് വിശ്വാസം. ഇണയെ കൊന്നാല്‍ സമീപത്ത് തന്നെയുള്ള ഇണ ഉടന്‍ തന്നെ എത്തി പ്രതികാരം ചെയ്യും എന്നും വിശ്വാസമുണ്ട്.
ലഭ്യമായ അറിവുകള്‍ അനുസരിച്ച് ഇത് തികച്ചും സങ്കല്പികമായ ഒരു പാമ്ബ് ആണ്. പലരും കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നതല്ലാതെ തെളിവുകള്‍ ഒന്നും ലഭ്യമായിട്ടില്ല. അതിനാല്‍ ഇന്നും ഒരു ചോദ്യ ചിഹ്നമായി കരിങ്കോളി തുടരുന്നു.