ബെംഗളൂരു:ആകാശത്ത് ഇന്ത്യയുടെ കരുത്ത് പ്രകടമാക്കുന്ന ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ 2023-ന് ബെംഗളൂരു വ്യോമസേനാതാവളത്തിൽ തിങ്കളാഴ്ച തുടക്കമാകും. രാവിലെ 9.30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യും.അഞ്ചുദിവസത്തെ പരിപാടിയിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കൊപ്പം വിദേശരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും ശക്തി പ്രകടിപ്പിക്കും. എയർബസ്, ബോയിങ്, ദസ്സോ ഏവിയേഷൻ, ലോക്ക്ഹീഡ് മാർട്ടിൻ, ഇസ്രയേൽ എയ്‌റോസ്പേസ് ഇൻഡസ്ട്രി, റോൾസ് റോയ്‌സ്, എച്ച്.എ.എൽ., ബി.ഇ.എൽ. തുടങ്ങി സ്ഥാപനങ്ങളുടെ പ്രദർശനവുമുണ്ടാകും.
വിവിധ രാജ്യങ്ങളുമായി നിർണായകമായ പ്രതിരോധ കരാറുകളിലേർപ്പെടുമെന്നാണ് പ്രതീക്ഷ. 17-ന് പ്രദർശനം സമാപിക്കും.എയ്‌റോ ഇന്ത്യയിൽ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽനിന്നായി 809 കമ്പനികളാണ് രജിസ്റ്റർചെയ്തിരിക്കുന്നത്. ഇതിൽ 699 എണ്ണം ഇന്ത്യൻകമ്പനികളാണ്. കേന്ദ്ര പ്രതിരോധമന്ത്രാലയവും പ്രതിരോധ ഗവേഷണ വികസനസ്ഥാപനമായ ഡി.ആർ.ഡി.ഒ.യും സംയുക്തമായിട്ടാണ് രണ്ടുവർഷം കൂടുമ്പോൾ എയ്‌റോ ഇന്ത്യ സംഘടിപ്പിക്കുന്നത്. 1996-ലാണ് ബെംഗളൂരുവിൽ പ്രദർശനം ആരംഭിച്ചത്.
ടിക്കറ്റ് നിരക്ക്:എയ്‌റോ ഇന്ത്യയിൽ മൂന്നുവിഭാഗങ്ങളിലുള്ള ടിക്കറ്റുകൾ ലഭിക്കും. എയർ ഡിസ്‌പ്ലേ വ്യൂവിങ് ഏരിയ (എ.ഡി.വി.എ.) ടിക്കറ്റ്, ജനറൽ വിസിറ്റർ ടിക്കറ്റ്, ബിസിനസ് വിസിറ്റർ ടിക്കറ്റ് എന്നിവയാണുള്ളത്. എ.ഡി.വി.എ. ടിക്കറ്റിന് 1000 രൂപയാണ് നിരക്ക്. പ്രദർശനവും വ്യോമാഭ്യാസവും കാണാൻ 2500 രൂപയാണ് നിരക്ക്. എയ്‌റോ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
അവിഹിതബന്ധം പുറത്തറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തു; അറസ്റ്റ് ഭയന്ന് കാമുകനും ജീവനൊടുക്കി
കോയമ്ബത്തൂര്‍: അവിഹിതബന്ധം പുറത്തറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തു. കാമുകിയുടെ മരണവിവരമറിഞ്ഞ് അറസ്റ്റ് ഭയന്ന് കാമുകനും ജീവനൊടുക്കി.പോത്തന്നൂര്‍ സ്വദേശിനിയായ 34-കാരിയും വെള്ളലൂര്‍ സ്വദേശിയായ 49കാരനുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും വിവാഹിതരാണ്. കാമുകനും കാമുകിക്കും വിവാഹ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ വീതമുണ്ട്.സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് വിവാഹിതരായ ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരും തമ്മില്‍ ആറുവര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കാമുകന്റെ കൈവശം യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അടുത്തിടെ ഇരുവരും തെറ്റിപ്പിരിഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിക്ക് അയച്ചുകൊടുത്തു. പകരം പണം വേണമെന്ന് ആവശ്യപ്പെട്ടു. സഹോദരി വിളിച്ച് അന്വേഷിച്ചപ്പോഴാണ് യുവതി ജീവനൊടുക്കിയത്.ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് വെള്ളല്ലൂര്‍ സ്വദേശി ആസിഡ് കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും ഇയാള്‍ മരിച്ചിരുന്നു