ബംഗളൂരു: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ ഡിഫന്‍സ് എക്സിബിഷന് ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന 14ാമത് എയ്റോ ഇന്ത്യ എയര്ഷോ അടുത്ത വര്‍ഷം ആദ്യം ബംഗളൂരുവില്‍ നടക്കും.രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന എയ്റോ ഇന്ത്യ പ്രദര്‍ശനത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.വര്‍ഷങ്ങളില്‍ ഫെബ്രുവരിയിലാണ് നടന്നത്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് എയര്ഷോ സംഘടിപ്പിക്കുന്നത്.
1996ല്‍ എയര്‍ ഷോ ആരംഭിച്ചതിനു ശേഷം 2003ല്‍ നാലാമത് എയര്ഷോ മുതല്‍ ബംഗളൂരുവാണ് വേദി.വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിമാനനിര്‍മാണ കമ്ബനികളും മറ്റും എയര്‍ഷോയില്‍ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 2021 ഫെബ്രുവരി മൂന്നുമുതല്‍ അഞ്ചുവരെയാണ് ഒടുവില്‍ എയര്ഷോ നടന്നത്.
ഭര്‍ത്താവിന് 1.3 കോടി ലോട്ടറിയടിച്ചു; മൂന്ന് കുട്ടികളുടെ അമ്മ പണവുമായി കാമുകനൊപ്പം ഒളിച്ചോടി
തായ്ലന്റ : ഭര്‍ത്താവിന് ലോട്ടറിയടിച്ച തുകയുമായി ഭാര്യ കാമുകനൊപ്പം മുങ്ങി. ലോട്ടറിയടിച്ച് മണിക്കൂറുകള്‍ക്കകമാണ് ഇവര്‍ പണമെല്ലാമെടുത്ത് കാമുകന്റെ കൂടെ ഒളിച്ചോടി പോയത്.തായ്ലാന്റിലാണ് സംഭവം. മണിത്ത് എന്നയാള്‍ക്കാണ് 6 മില്യണ്‍ ബട്ട്(1.3 കോടി രൂപ) ലോട്ടറി അടിച്ചത്. ഈ തുകയുടെ ഒരു ഭാഗം ക്ഷേത്രത്തിലേക്ക് എഴുതിക്കൊടുക്കാനും ബാക്കി കുടുംബാംഗങ്ങള്‍ക്ക് നല്‍കാനുമാണ് ഇയാള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എല്ലാ ആഗ്രഹങ്ങളും ഇല്ലാതാക്കിക്കൊണ്ട് ഭാര്യ അങ്കണാറത്ത് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.
26 വര്‍ഷമായി ഇവര്‍ ഒന്നിച്ച് ജീവിക്കുന്നു. മൂന്ന് കുട്ടികളുമുണ്ട്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇവര്‍ വിവാഹിതരല്ലെന്ന് പോലീസ് പറഞ്ഞു.സമ്മാനത്തുക നല്കുന്ന പരിപാടിക്കിടെയാണ് ഭാര്യ ഒളിച്ചോടിയത്. അപരിചിതനായ ഒരാള്‍ പരിപാടിക്ക് എത്തിയിരുന്നു. ഇത് ആരാണെന്ന് മണിത്ത് ചോദിച്ചപ്പോള്‍ ഒരു അകന്ന ബന്ധുവാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പണവുമായി അങ്കണാറത്ത് മുങ്ങിയത്.
ഭാര്യയുടെ ഈ ബന്ധത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ മകന് ഇക്കാര്യം അറിയാമായിരുന്നു.ഒളിച്ചോടി മണിക്കൂറുകള്‍ക്കകം ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ലോട്ടറി അടിച്ച തുക മണിത്ത് ഭാര്യയ്ക്ക് സമ്മാനിച്ചതായേ കരുതൂ എന്ന് പോലീസ് പറഞ്ഞു. പണം തിരികെ വാങ്ങാനോ അതിനായി നിയമപരമായി നീങ്ങാനോ സാധിക്കില്ലെന്നാണ് പോലീസ് വാദം. എന്തായാലും ഇവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.