Home Featured ബെംഗളൂരു: വ്യാജകൊറിയർ തട്ടിപ്പ്:അഭിഭാഷകയ്ക്ക് 15 ലക്ഷം രൂപനഷ്ടപ്പെട്ടു

ബെംഗളൂരു: വ്യാജകൊറിയർ തട്ടിപ്പ്:അഭിഭാഷകയ്ക്ക് 15 ലക്ഷം രൂപനഷ്ടപ്പെട്ടു

ബെംഗളൂരു: വ്യാജ കൂറിയർതട്ടിപ്പിൽ ബെംഗളൂരുവിൽ അഭിഭാഷകയ്ക്ക് 15 ലക്ഷം രൂപ നഷ്ടപ്പെട്ടു. 29-കാരിയായ അഭിഭാഷകയാണ് ബെംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്. അഭിഭാഷകയുടെ പേരിൽവന്ന പാഴ്‌സലിൽ എം.ഡി.എം.എ. ഉണ്ടെന്ന് അറിയിച്ച് ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്.ഏപ്രിൽ മൂന്നിന് മുംബൈ പോലീസിൽനിന്നാണെന്ന് പറഞ്ഞായിരുന്നു ഫോൺ. തായ്‌ലാൻഡിൽനിന്ന് വന്ന പാഴ്‌സലിൽ 140 ഗ്രാം ലഹരിമരുന്നുണ്ടെന്നാണ് പറഞ്ഞത്. തുടർന്ന് ഫോൺ സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി.

യുവതിക്കെതിരേ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മോഷണക്കേസുകളുണ്ടെന്ന് പറഞ്ഞു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ കോളിലൂടെ ചോദ്യംചെയ്യൽ ആരംഭിച്ചു. ഏപ്രിൽ മൂന്നിന് ഉച്ചകഴിഞ്ഞ് 2.15-ന് ആരംഭിച്ച ഫോൺകോൾ ഏപ്രിൽ അഞ്ചിനുപുലർച്ചെ 1.15 വരെ നീണ്ടതായും അന്വേഷണത്തിന്റെപേരിൽ തട്ടിപ്പ് സംഘം യുവതിയോട് വിവസ്ത്രയാകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറഞ്ഞു. ഇതിനിടെ 15 ലക്ഷം രൂപ സംഘം തട്ടിയെടുത്തു.

വനിതാ അഭിഭാഷകയെ ‘ഓണ്‍ലൈനില്‍ തടവിലാക്കി” തട്ടിയത് 15 ലക്ഷം; നഗ്നയാക്കി ഭീഷണിപ്പെടുത്തിയത് നാര്‍കോ ടെസ്റ്റിന്റെ പേരില്‍

വനിതാ അഭിഭാഷകയെ സൈബർ തട്ടിപ്പിനിരയാക്കി തട്ടിയത് 14.57ലക്ഷം രൂപ. വീഡിയോ കോള്‍ വിളിച്ച്‌ നാർകോ ടെസ്റ്റിന്റെ പേരില്‍ യുവതിയെ 36 മണിക്കൂറോളമാണ് തട്ടിപ്പ് സംഘം തടവിലാക്കിയത്.ഇവരുടെ ദൈനംദിന പ്രവർത്തനങ്ങള്‍ മനസിലാക്കിയ ശേഷമാണ് സ്കൈപ്പിലൂടെ സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.ബെംഗളൂരു സ്വദേശിയായ യുവതി ഫെഡക്സ് കൊറിയർ വഴി ബുക്ക് ചെയ്ത പാഴ്സല്‍ തായ്ലൻഡില്‍ പൊലീസ് തടഞ്ഞു വച്ചിരിക്കുകയാണെന്നും അതില്‍ അഞ്ചു പാസ്പോർട്ടുകളും മൂന്ന് ക്രെഡിറ്റ് കാർഡുകളും 140 എം.ഡി.എം. എ ഗുളികളും കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് ബന്ധപ്പെടുന്നത്. പിന്നീട് ഇത് ഭീഷണിയിലേക്ക് മാറി.അക്കൗണ്ട് നമ്ബർ പരിശോധിക്കാനെന്ന പേരില്‍ 10.79 ലക്ഷം രൂപ ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീട് ക്രെഡിറ്റ് കാർഡ് വഴിയുള്ള 3.77 ലക്ഷം രൂപയുടെ ഓണ്‍ലൈൻ പർച്ചയ്സിനായി അനുമതി നല്‍കാനും ആവശ്യപ്പെട്ടു.

തുടർന്ന് എന്റെ ആധാർ കാർഡ് ഉപയോഗിച്ച്‌ മനുഷ്യക്കടത്തും ലഹരിക്കടത്തും നടത്തുന്നതായി പറഞ്ഞു. ഉദ്യോഗസ്ഥനെന്ന പേരില്‍ ഒരാള്‍ സ്കൈപ്പില്‍ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് ചോദ്യം ചെയ്യലെന്ന പേരില്‍ യുവതിയുടെ അക്കൗണ്ടു വിവരവും ബാങ്ക് ബാലൻസും സാലറിയും നിക്ഷേപവും അടക്കമുള്ള കാര്യങ്ങളെക്കുറിച്ച്‌ പറയിച്ചു. ചോദ്യം ചെയ്യല്‍ പൂർത്തിയാകുന്നതുവരെ ഒന്നും പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടു.അഭിഷേക് ചൗഹാനെന്ന പേരില്‍ വീഡിയോ കോളില്‍ ജോയിൻ ചെയ്ത ഒരാള്‍ രഹസ്യ അന്വേഷണ ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ച്‌ നാർകോ ടെസ്റ്റിന്റെ പേരില്‍ യുവതിയെ നഗ്നയാക്കി വീ‍ഡിയോ റെക്കോർഡ് ചെയ്തു.

പിന്നാലെ ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൂടാതെ ഇവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്‌ 5000 ബിറ്റ്കോയിൻ വാങ്ങാനും ശ്രമിച്ചു. കാർഡിലെ പ്രതിദിനം ഉപയോഗിക്കാൻ പറ്റുന്നതിന്റെ പരിധി വർ‌ദ്ധിപ്പിക്കാനും ആവശ്യപ്പെട്ടു. 36 മണിക്കൂറിന് ശേഷമാണ് ഇവരെ വെറുതെ വിട്ടത്. തട്ടിപ്പ് മനസിലാക്കിയ 29-കാരി പൊലീസിനെ സമീപിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group