Home Featured ബെംഗളുരു: വീട്ടമ്മയുടെ കൊലപാതകത്തിൽ വളർത്തു മകൾ അറസ്റ്റിൽ.

ബെംഗളുരു: വീട്ടമ്മയുടെ കൊലപാതകത്തിൽ വളർത്തു മകൾ അറസ്റ്റിൽ.

ബെംഗളുരു: സർജാപുരയിൽ വീട്ടമ്മയുടെ കൊലപാതകത്തിൽ വളർത്തുമകളെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയോരത്ത് പച്ചക്കറി വിൽപന നടത്തിയിരുന്ന മുനിയമ്മയെ (75) ആണ് വളർത്തുമകൾ ചിന്നമ്മ (38) വെട്ടി കൊന്നത്.7 മാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ച ചിന്നമ്മയെ മുനിയമ്മ എടുത്തു വളർത്തുകയായിരുന്നു. 14 വർഷം മുൻപ് ചിന്നമ്മയുടെ ഭർത്താവ് മരിച്ചു. അന്നു മുതൽ ഇവരെ സംരക്ഷിച്ചിരുന്നത് മുനിയമ്മ ആയിരുന്നു.

കഴിഞ്ഞ ദിവസമാണ് മുനിയമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കവർച്ചയ്ക്കു എത്തിയ അകമികൾ മുനിയമ്മയെ കൊലപ്പെടു ത്തുകയായിരുന്നുവെന്നാണ് ചിന്നമ്മ പൊലീസിനോടു പറഞ്ഞത്.എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിനു പിന്നിൽ ചിന്നമ്മയാണ്ന്ന് കണ്ടെത്തുകയായിരുന്നു. തന്റെ താൽപര്യങ്ങൾക്കു മുനിയമ്മ തടസ്സം നിൽക്കുന്നതാണ് കൊലയ്ക്കു കാരണമെന്നു ചിന്നമ്മ മൊഴി നൽകിയതായി പൊലീസ്അറിയിച്ചു.

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണം;AA റഹീം MP കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി

കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി എഎ റഹീം എംപി(AA Rahim MP) കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കി.മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന നഗരങ്ങളിലൊന്നാണ് ബംഗളൂരു.കേരളത്തില്‍ നിന്ന് ഏകദേശം 10 ലക്ഷം പേര്‍ ബംഗളൂരുവില്‍ ഉണ്ടെന്നാണ് കണക്ക്.പതിനായിരക്കണക്കിന് ആളുകള്‍ ഐടി മേഖലയിലും മറ്റ് മേഖലകളിലുമായി ജോലി ചെയ്യുന്നു.വിദ്യാഭ്യാസ മേഖലയിലെ ഒരു പ്രധാന കേന്ദ്രമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് പഠനാവശ്യത്തിനായി വര്‍ഷംതോറും ബംഗളൂരുവിലെത്തുന്നത്.

എന്നാല്‍, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വളരെ കുറവാണ്,പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ നിന്ന്. ഈ സാഹചര്യത്തില്‍, ട്രെയിനുകളിലെ സ്ലീപ്പര്‍ ടിക്കറ്റിനേക്കാള്‍ വളരെ ചെലവേറിയ സ്വകാര്യ ബസ് സര്‍വീസുകളെയാണ് യാത്രയ്ക്കായി ആശ്രയിക്കേണ്ടി വരുന്നത്.ഉത്സവ സീസണുകളില്‍ യാത്രക്കാരില്‍ നിന്ന് അമിത നിരക്കാണ് സ്വകാര്യ ബസ്സുകള്‍ ഈടാക്കുന്നത്.

ഇതേ മാതൃക പിന്തുടര്‍ന്ന് കൊണ്ട് സാധാരണ ടിക്കറ്റുകള്‍ പ്രീമിയം തത്കാല്‍ എന്ന പേരില്‍ നിരക്ക് കൂട്ടി വില്‍ക്കുന്ന സമ്ബ്രദായം റെയില്‍വേ വകുപ്പും അടുത്ത കാലത്തായി തുടരുന്നുയാത്രക്കാര്‍ അഭിമുഖീകരിക്കുന്ന ഈ യാത്രാദുരിതത്തിന് സുസ്ഥിരമായ ദീര്‍ഘകാല പരിഹാരം,കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ്. അനേകം ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഈ വിഷയത്തില്‍ റയില്‍വേ മന്ത്രാലയം അടിയന്തരമായി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group