Home Featured അദിതി റാവു ഹെെദരിയും സിദ്ധാ‌ര്‍ത്ഥും വിവാഹിതരായി

അദിതി റാവു ഹെെദരിയും സിദ്ധാ‌ര്‍ത്ഥും വിവാഹിതരായി

നടൻ സിദ്ധാ‌ർത്ഥും നടി അദിതി റാവു ഹെെദരിയും വിവാഹിതരായി. തെലങ്കാനയിലെ 400 വർഷം പഴക്കമുള്ള വാനപർത്തി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.നടി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. ‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസ്റ്റർ ആന്റ് മിസിസ് അദു- സിദ്ധു’- എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച്‌ അദിതി കുറിച്ചത്. ചിത്രങ്ങള്‍ക്ക് താഴെ നടീനടന്മാരടക്കം നിരവധി പേ‌ർ ആശംസകള്‍ പങ്കുവച്ചു.സിനിമാ മേഖലയില്‍ ഏറെ ചർച്ചയായ പ്രണയമാണ് നടൻ സിദ്ധാ‌ർത്ഥിന്റെയും നടി അദിതി റാവു ഹെെദരിയുടെയും.

അടുത്തിടെയാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും താരങ്ങള്‍ പങ്കുവച്ചിരുന്നു.ഹെെദരാബാദിലെ പ്രശസ്‌ത രാജകുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. വാനപർത്തി നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു. അതുകൊണ്ടാണ് താരവിവാഹം വാനപർത്തിയിലെ ശ്രീരംഗപുരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച്‌ നടത്തിയതെന്നാണ് വിവരം.

2021മുതല്‍ സിദ്ധാർഥും അദിതി റാവുവും പ്രണയത്തിലാണ്. 2021ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഒരുമിച്ച്‌ അഭിനയിക്കുമ്ബോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ലാണ് സിദ്ധാർഥിന്റെ ആദ്യ വിവാഹം. ബാല്യകാല സുഹൃത്തായ മേഘ്നയെയാണ് സിദ്ധാർഥ് വിവാഹം ചെയ്തത്. എന്നാല്‍ 2007ല്‍ ദമ്ബതികള്‍ വിവാഹമോചനം നേടി. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ല്‍ വിവാഹിതരായ ഇവർ 2012ല്‍ വേർപിരിഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group