ആധാറിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി യു ഐ ഡി എ ഐ ( യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ).നിലവില്‍ 2023 ഡിസംബര്‍ 14 വരെയാണ് ഉപയോക്താക്കള്‍ക്ക് യു ഐ ഡി എ ഐ സാവകാശം അനുവദിച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 14ന് സൗജന്യമായി വിവരങ്ങള്‍ പുതുക്കുന്നതിനുള്ള തീയതി അവസാനിക്കാനിരിക്കെയാണ് നടപടി. നിലവില്‍ ഇതോടെ മൂന്നുമാസത്തേക്ക് കൂടി ഉപയോക്താക്കള്‍ക്ക് സാവകാശം ലഭിക്കും.
ഇനിയും നിരവധി ആളുകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.അടുത്തിടെയാണ് 10 വര്‍ഷം പഴക്കമുള്ള ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുതുക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ആധാര്‍ നിര്‍ബന്ധമാക്കുന്ന സേവനങ്ങളും മറ്റും ലഭിക്കുന്നതിന് ആധാര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
റെയ്നോള്‍ഡ്സ് പേന നിര്‍ത്തലാക്കിയോ? പ്രതികരണവുമായി കമ്ബനി
90 കിഡ്സിന്റെ നൊസ്റ്റാള്‍ജിയയുടെ കൂട്ടത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് റെയ്നോള്‍ഡ്സ് പേന. നീല ക്യാപും വെള്ള ബോഡിയുമായി റെയ്നോള്‍ഡ്സ് നമ്മുടെ ഓര്‍മകളില്‍ കോറിവരക്കുന്നുണ്ട്.ആ പേന എവിടെ കണ്ടാലും ഒന്നെടുത്ത് നോക്കാത്തവര്‍ ചുരുക്കമായിരിക്കും.അതിനിടയിലാണ് റെയ്നോള്‍ഡ്സ് കമ്ബനി അവരുടെ ഐക്കണിക് ബ്ലൂ ക്യാപ് പേന നിര്ത്തലാക്കുകയാണെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നത്.ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കമ്ബനി.പേന നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് ട്വിറ്ററില്‍ വൈറലായതിനെ തുടര്‍ന്നാണ് വിശദീകരണം.”Reynolds 045 Fine Carbure ഇനി വിപണിയില്‍ ലഭ്യമാകില്ല, ഒരു യുഗത്തിന്റെ അവസാനം..” എന്നായിരുന്നു 90skid എന്ന ഉപയോക്താവിന്റെ ട്വീറ്റ്.
നിരവധി പേരാണ് ട്വീറ്റിന് താഴെ പേനയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവച്ചത്. 15 വര്‍ഷമായി റെയ്നോള്‍ഡ്സ് പേന ഉപയോഗിക്കുന്നുണ്ടെന്നും ഒരു പക്ഷേ ഇതു താന്‍ ഉപയോഗിക്കുന്ന അവസാന പേന ആയിരിക്കുമെന്നും ഒരാള്‍ കുറിച്ചു. ഇന്ത്യയുടെ ദേശീയ പേനയാണെന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. ഓണ്‍ലൈനില്‍ നിന്നും 70 റെയ്നോള്‍ഡ് പേന ഓര്‍ഡര്‍ ചെയ്ത സ്ക്രീന്‍ഷോട്ടാണ് ഒരു ഉപയോക്താവ് പങ്കുവച്ചത്.എന്നാല്‍ പേനയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെ റെയ്നോള്‍ഡ്സ് കമ്ബനി തള്ളിക്കളഞ്ഞു. ”തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.
അതെല്ലാം അടിസ്ഥാനരഹിതമാണ്. യഥാര്‍ത്ഥവും കൃത്യവുമായ അപ്ഡേറ്റുകള്‍ക്കായി ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യല്‍ മീഡിയ ചാനലുകളും റഫര്‍ ചെയ്യാൻ ഞങ്ങളുടെ പങ്കാളികളോടും ഉപഭോക്താക്കളോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ മുൻഗണന” കമ്ബനി കുറിച്ചു.റെയ്നോള്‍ഡ്സ് 045 ഫൈൻ കാര്‍ബ്യൂര്‍ പേന ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്. ഒരു പേനക്ക് 10 രൂപയാണ് വില. “ഒരിക്കലും സ്റ്റൈല്‍ മാറാത്ത ക്ലാസിക്. സുഗമമായ എഴുത്ത് ഉറപ്പാക്കുന്ന പേന, അതേസമയം മൃദുവായ പിടി കൂടുതല്‍ നേരം പിടിക്കാൻ സുഖകരമാക്കുന്നു”. എന്നാണ് പേനയെക്കുറിച്ച് കമ്ബനിയുടെ വെബ്സൈറ്റില്‍ പറയുന്നത്.