മംഗളൂരു: മംഗളൂരു ബജ്പയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിെന്റ പ്രവര്‍ത്തനങ്ങള്‍ അദാനി ഗ്രൂപ്പിന് കൈമാറിയതിന് ശേഷം ‘അദാനി മംഗളൂരു വിമാനത്താവളം’ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു. ഇത്തരത്തില്‍ പുനര്‍നാമകരണം ചെയ്തതിനെ പ്രദേശവാസികള്‍ എതിര്‍ക്കുകയും പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച ഒരു പരാതി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവും അദാനി ഗ്രൂപ്പും തമ്മില്‍ നടന്ന കരാറില്‍ എയര്പോര്ട്ടിെന്റ പേര് മാറ്റുന്നതിനുള്ള വ്യവസ്ഥയില്ലെന്ന് വിവരാവകാശത്തിലൂടെ മനസ്സിലാക്കിയ ദില്‍രാജ് ആല്‍വയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സെപ്റ്റംബര്‍ 11 ശനിയാഴ്ച വിമാനത്താവളത്തിെന്റ പേര് ‘മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം’ എന്ന് മാറ്റിയിരിക്കുന്നു.