Home തിരഞ്ഞെടുത്ത വാർത്തകൾ മുംബയ്‌യെ വെല്ലും, അദാനിയുടെ നിര്‍ണായക നീക്കത്തില്‍ വിഴിഞ്ഞത്തിന് വൻനേട്ടം

മുംബയ്‌യെ വെല്ലും, അദാനിയുടെ നിര്‍ണായക നീക്കത്തില്‍ വിഴിഞ്ഞത്തിന് വൻനേട്ടം

by ടാർസ്യുസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഫ്രാൻസിലേക്ക് പ്രവേശന കവാടം തുറക്കുകയാണ്. അദാനി പോർട്സ് ആൻഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ഫ്രാൻസിലെ മാഴ്സെഫോസ് തുറമുഖവുമായി ബിസിനസ് വിപുലീകരണത്തിന് കരാറൊപ്പിട്ടതിന്റെ,ഏറ്റവും വലിയ ഗുണഭോക്താവുക വിഴിഞ്ഞം തുറമുഖമായിരിക്കും.പശ്ചിമ യൂറോപ്പിലേക്കുള്ള പ്രവേശനകവാടമായ മാഴ്സെഫോസ് തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്കെത്തുന്ന കൂറ്റൻ കപ്പലുകള്‍ അടുപ്പിക്കുക വിഴിഞ്ഞത്തായിരിക്കും.ഇതോടെ വിഴിഞ്ഞത്തിനും യൂറോപ്പിനുമിടയില്‍ ചരക്കുഗതാഗതം ശക്തമാവും.ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർകപ്പല്‍പോലും അടുപ്പിക്കാനാവുന്ന വിഴിഞ്ഞം,അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് 10നോട്ടിക്കല്‍ മൈല്‍ അടുത്തായതാണ് ഏറ്റവും ഗുണകരം. മുംബയ് 700ഉം മുന്ദ്ര 1,150നോട്ടിക്കല്‍മൈലും അകലെയാണ്. വിഴിഞ്ഞത്തിന് പകരം ഇവിടങ്ങളിലെത്താൻ 50 മണിക്കൂറിലേറെ അധികയാത്ര വേണം. മദർഷിപ്പുകള്‍ അടുപ്പിക്കാനാവുന്ന ശ്രീലങ്കയിലെ കൊളംബോ തുറമുഖം പോലും, രാജ്യാന്തര കപ്പല്‍ച്ചാലില്‍ നിന്ന് 25നോട്ടിക്കല്‍മൈല്‍ അകലെയാണ്. അവിടെ 18 മീറ്ററാണ് പരമാവധി ആഴം. ഡ്രജ്ജിംഗ് വേണ്ടിവരും.സെമി- ഓട്ടോമേറ്റഡാണ്. വിഴിഞ്ഞത്ത് 20മീറ്റർ സ്വാഭാവിക ആഴമുണ്ട്. ഡ്രജ്ജിംഗ് ആവശ്യമില്ല. യൂറോപ്പ്, ഗള്‍ഫ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള കപ്പല്‍ച്ചാലിനോടുള്ള സാമീപ്യമുള്ളതിനാല്‍ ലോകത്തെ വമ്പൻ കപ്പലുകള്‍ വിഴിഞ്ഞത്ത് നങ്കൂരമിടാനെത്തുന്നു.ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് വാണിജ്യ ഇടനാഴി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്,അദാനി പോർട്സ് ഫ്രാൻസിലെ തുറമുഖവുമായി കരാറൊപ്പിട്ടത്.ഇതിലൂടെ വിഴിഞ്ഞത്ത് 70ദശലക്ഷം ടണ്‍ കണ്ടെയ്നർ നീക്കം അധികമായി നടക്കുമെന്നാണ് വിലയിരുത്തല്‍.കൊച്ചി വഴി അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 60- 65ദിവസവും യൂറോപ്പിലേക്ക് 40ദിവസവുമെടുക്കും.എന്നാല്‍ വിഴിഞ്ഞത്തു നിന്ന് അമേരിക്കയിലേക്ക് 35ഉം, യൂറോപ്പിലേക്ക് 22 ദിവസവും മതി.ഇതും വിഴിഞ്ഞത്തിന് അനുകൂലമായിരിക്കും.ഏഷ്യൻ – യൂറോപ്യൻപാതയിലും വിഴിഞ്ഞംഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ജേഡ് സർവീസില്‍ കഴിഞ്ഞമാർച്ചില്‍ വിഴിഞ്ഞം ഇടംപിടിച്ചിരുന്നു. ലോകത്തെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ളതാണ് ഈ സർവീസ്.ദക്ഷിണാഫ്രിക്കയിലെ ഗുഡ്ഹോപ്പ് മുനമ്പിനെ ചുറ്റിപ്പോവുന്ന പാതയില്‍ ചൈന, ദക്ഷിണകൊറിയ, സിംഗപ്പൂർ, സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിലെ വൻകിട തുറമുഖങ്ങളെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കും.ജേഡ് സർവീസിലുള്‍പ്പെട്ടതോടെ ഇന്ത്യയിലേക്ക് മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിന് ചുറ്റുമുള്ള മറ്റ് രാജ്യങ്ങളിലേക്കുള്ള വമ്പൻ കപ്പലുകളും വിഴിഞ്ഞത്ത് അടുപ്പിക്കുകയാണ് ചെയ്യുന്നത്.സാമ്പത്തിക വളർച്ചയ്ക്കും തൊഴിലിനും കടലോളം അവസരങ്ങളാണ് ഇതോടെ തുറക്കുന്നത്. അവസരങ്ങള്‍ മുതലാക്കാൻ തുറമുഖം കേന്ദ്രമായി വ്യവസായ വികസനമുണ്ടാവണം.പ്രതീക്ഷകള്‍1)അന്താരാഷ്ട്ര പാതയിലെ പ്രധാന തുറമുഖമാവും2)പോർട്ട് – ടു – പോർട്ട് ബിസിനസ് വർദ്ധിക്കും3)തുറമുഖ സൗകര്യങ്ങള്‍ പരസ്പരം ഉപയോഗിക്കാം4)ഇരുവശത്തേക്കും കാർഗോ നീക്കം നടത്താനാവും

You may also like

error: Content is protected !!
Join Our WhatsApp Group