Home Featured ‘മുൻകാമുകൻ ഭീഷണിപ്പെടുത്തി ശല്യം ചെയ്തു’; ഹിന്ദി സീരിയൽ താരത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

‘മുൻകാമുകൻ ഭീഷണിപ്പെടുത്തി ശല്യം ചെയ്തു’; ഹിന്ദി സീരിയൽ താരത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭോപാൽ: ഹിന്ദി ടെലിവിഷൻ താരം നടി വൈശാലി ടക്കറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.  ‘യേ രിസ്താ ക്യാ കെഹ്‌ലാത ഹേ’, ‘സസുരാൽ സിമർ കാ’ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ജനപ്രിയ താരമാണ് വൈശാലി. മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു. ആത്മഹത്യാകുറിപ്പിൽ മുൻകാമുകനെതിരെ ആരോപണമുണ്ടെന്ന് ഇൻഡോർ അസി. കമ്മിഷണർ അറിയിച്ചു. മുൻ കാമുകൻ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തെന്നും തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നുവെന്നുമാണ് കുറിപ്പിൽ പറയുന്നത്. കുറച്ച് ദിവസമായി ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. വൈശാലിയെ കാണാതിരുന്നതിനെ തുടർന്നു പിതാവ് അന്വേഷിച്ചപ്പോഴാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 

നേരത്തെ വൈശാലി പങ്കുവെച്ച ചടങ്ങിന്റെ വീഡിയോയിൽ തന്റെ പ്രതിശ്രുത വരനായ ഡോ. അഭിനന്ദൻ സിംഗിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോയാണ് അന്ന് വൈശാലി പങ്കുവെച്ചത്. കെനിയയിലെ  ഡെന്റൽ സർജനായിരുന്നു അഭിനന്ദൻ. പിന്നീട് അഭിനന്ദനുമായി വിവാഹമില്ലെന്നും താരം വെളിപ്പെടുത്തി. വീ‍ഡിയോ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. 

സ്റ്റാർ പ്ലസിന്റെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷനായിരുന്നു വൈശാലി ടക്കർ ആദ്യമായി അഭിനയിച്ച യേ രിസ്താ ക്യാ കെഹ്‌ലതാ ഹേ.  സീരിയലിൽ 2015 മുതൽ 2016 വരെ സഞ്ജനയായി അഭിനയിച്ചു. ബിഗ്ബോസ് താരം നിഷാന്ത് മൽക്കാനി നായികയായ ‘രക്ഷാബന്ധൻ’ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. ഇൻസ്റ്റഗ്രാമിൽ അവസാനമായി  തമാശനിറഞ്ഞ റീലുകളും വിഡിയോകളുമാണ് താരം പങ്കുവെച്ചത്. 

സുഹൃത്തിനെ കാണാനെത്തിയ ഗൂഗിള്‍ ജീവനക്കാരനെ ബന്ദിയാക്കി വിവാഹം ചെയ്യിപ്പിച്ചതായി പരാതി

ഭോപ്പാലില്‍ ഗൂഗിള്‍ ജീവനക്കാരനെ ബന്ദിയാക്കി വിവാഹം ചെയ്യിപ്പിച്ചതായി പൊലീസ്. ഗൂഗിളിന്റെ ബെംഗലുരു ഓഫീസിലെ സീനിയര്‍ മാനേജരായ ഗണേഷ് ശങ്കറിനെയാണ് ബന്ദിയാക്കി വിവാഹം ചെയ്യിച്ചതെന്നാണ് ഭോപ്പാലിലെ കമല നഗര്‍ പൊലീസ് സ്റ്റേഷന്‍ അധികാരികള്‍ വിശദമാക്കുന്നത്. ഐഐഎം ഷില്ലോംഗിലെ എംബിഎ പഠന കാലത്ത് ഭോപ്പാല്‍ സ്വദേശിനിയായ സുജാത എന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായിരുന്നു.

സുജാത ക്ഷണിച്ചത് അനുസരിച്ചാണ് ഗണേഷ് ഭോപ്പാലിലെത്തിയത്. എന്നാല്‍ ഭോപ്പാലിലെത്തിയ തന്നെ ഇരുട്ട് മുറിയിലാക്കി നിര്‍ബന്ധിച്ച്‌ ലഹരി പാനീയം നല്‍കിയതിന് ശേഷം സുജാതയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സുജാതയും ചില ബന്ധുക്കളും ചേര്‍ന്ന് ചില ഫോട്ടോകള്‍ എടുത്തു. 40 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങി. ഗണേഷിനെതിരെ വ്യാജ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കമല നഗര്‍ പൊലീസിനോട് യുവാവ് വ്യക്തമാക്കിയത്.

യുവാവിന്റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 294, 323, 342, 506, 34 വകുപ്പുകള്‍ അനുസരിച്ച്‌ നാല് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി. യുവാവിന്റെ സുഹൃത്തായ സുജാത, സുജാതയുടെ പിതാവ് കമലേഷ് സിംഗ്, സഹോദരന്‍ ശൈവേഷ് സിംഗ്, സഹോദരി ഭര്‍ത്താവ് വിജേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒളിവില്‍ പോയ ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് വിശദമാക്കി.

കഴിഞ്ഞ ദിവസം ബസ് സ്റ്റാന്‍ഡില്‍വെച്ച്‌ പരസ്യമായി 16കാരിയുടെ കഴുത്തില്‍ മം?ഗല്യസൂത്രം ചാര്‍ത്തിയ സംഭവത്തില്‍ 17കാരനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചിദംബരത്തിനടുത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ച്‌ 16 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്തില്‍ 17കാരന്‍ ആളുകള്‍ നോക്കിനില്‍ക്കെ താലി ചാര്‍ത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group