Home Featured ‘എത്രപേർ തേച്ചു, നിങ്ങള്‍ ആണോ പെണ്ണോ’: അവതാരക ചോദ്യങ്ങളെ ട്രോളി ദീപ തോമസ്

‘എത്രപേർ തേച്ചു, നിങ്ങള്‍ ആണോ പെണ്ണോ’: അവതാരക ചോദ്യങ്ങളെ ട്രോളി ദീപ തോമസ്

ശ്രീനാഥ് ഭാസിയാണ് ഇപ്പോൾ മലയാള സിനിമയിലെ ചൂടുള്ള ചർച്ച. ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്നാണ് നടനെതിരെയുള്ള കേസ്. അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത നടനെ കഴിഞ്ഞ ദിവസം ജാമ്യത്തിൽ വിട്ടിരുന്നു. വിഷയത്തിൽ ശ്രീനാഥ് ഭാസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ ശ്രീനാഥ് ഭാസിയെ അനുകൂലിച്ച് കൊണ്ട് രം​ഗത്തെത്തുകയാണ് നടി ദീപ തോമസ്.ഓൺലൈൻ ചനലുകളിലെ ഇപ്പോഴത്തെ അഭിമുഖങ്ങൾ ഇങ്ങനെയാണ് നടക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരു ആക്ഷേപഹാസ്യ വീഡിയോയാണ് ദീപ പങ്കുവച്ചിരിക്കുന്നത്.

ആണാണോ പെണ്ണാണോ എന്ന ചോദ്യങ്ങൾ ഉൾപ്പടെ, ഫോണുകൾ പോലും പരിശോധിക്കുന്ന അഭിമുഖങ്ങളാണ് നടക്കുന്നതെന്ന് ദീപ വീഡിയോയിൽ പറഞ്ഞുവയ്ക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ട്രോമ പറയൂ, മോഹന്‍ലാല്‍ ആണോ മമ്മൂട്ടിയാണോ, എത്ര പേരെ തേച്ചിട്ടുണ്ട്, നിങ്ങളുടെ വാട്സാപ് ചാറ്റ് അവസാനം ആരുമായിട്ടായിരുന്നു, അവസാനം വിളിച്ച കോള്‍ ആരെയാണ് തുടങ്ങിയ ചോദ്യങ്ങളാണ് അവതാരകര്‍ ചോദിക്കുന്നതെന്ന് ദീപ പറയുന്നു.

രാഗ് വ്യൂ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വീഡിയോ ഇഷ്ടപ്പെട്ടു എങ്കില്‍ ഷെയര്‍ ചെയ്യണമെന്നും താരം പറഞ്ഞിട്ടുണ്ട്. എന്ത് തന്നെയായാലും എല്ലാം വേദനിപ്പിയ്ക്കുന്നതാണ് എന്നും വീഡിയോയ്ക്കൊപ്പം ദീപ കുറിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ ജീവിതം, സെന്‍സിറ്റീവ് കണ്ടന്റ്, സ്വകാര്യ ജീവിതം, തമാശയല്ല എന്നിങ്ങനെയാണ് വീഡിയോയ്ക്ക് നല്‍കിയിരിയ്ക്കുന്ന ഹാഷ് ടാഗുകള്‍. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

അതേസമയം, ശ്രീനാഥ് ഭാസിയുടെ കേസിൽ നിര്‍മാതാക്കളുടെ സംഘടന ഇടപെടുകയാണ്. വിവാദ അഭിമുഖം നടന്ന ദിവസം നടനൊപ്പമുണ്ടായിരുന്നവരെ വിളിച്ച് വരുത്തും. അവതാരക നൽകിയ പരാതിയിലാണ് നടപടി. മൊഴികൾ വിലയിരുത്തിയ ശേഷമായിരിക്കും ശ്രീനാഥ് ഭാസിക്ക് എതിരായ നടപടി തീരുമാനിക്കുകയെന്ന് സഘടന അറിയിച്ചു.

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധമാക്കിയ ഹരിയാന ബാല വിവാഹ നിരോധന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി.ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാവും.കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രത്യേക നിയമമായ പോസ്‌കോയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ക്കു മേല്‍ പ്രാമാണ്യമുണ്ടെന്നും അതുകൊണ്ടുതന്നെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കാണാനാവില്ലെന്ന, ഐപിസി 375 ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം നിയമ വിരുദ്ധമാക്കുന്നതിന്, വിവാഹം തടയാന്‍ ലക്ഷ്യമിട്ട് കര്‍ണാടകയുടെ മാതൃകയില്‍ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവരുന്നതായിരിക്കും ഉചിതമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്.

You may also like

error: Content is protected !!
Join Our WhatsApp Group