ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് നടിയും ലോക്‌സഭാംഗവുമായ സുമലത അംബരീഷ്.തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചാരണം നടത്തുമെങ്കിലും പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും സുമലത വ്യക്തമാക്കി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസിന്‍റെ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ നിന്ന് 1,25,876 വോട്ടുകള്‍ക്കായിരുന്നു സുമലതയുടെ വിജയം.
കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ ആണ് സുമലത പരാജയപ്പെടുത്തിയത്. സിനിമാ രംഗത്ത് സജീവമായിരുന്ന സുമലത കോണ്‍ഗ്രസ് നേതാവും നടനുമായ ഭര്‍ത്താവ് അംബരീഷിന്‍റെ മരണത്തോടെയാണ് രാഷ്‌ട്രീയത്തില്‍ സജീവമായത്. സുമലതയുടെ ബിജെപി പ്രവേശനം ഉടന്‍ ഉണ്ടായേക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.
രാത്രിയില്‍ ഒട്ടോയിലെത്തിയ യുവതി രണ്ടു മക്കളെയും കൂട്ടി റെയില്‍വേ ട്രാക്കിലൂടെ നടന്നു; ഓട്ടോ ഡ്രൈവറുടെ ഇടപെടല്‍ രക്ഷയായി
കാസര്‍കോട്: രാത്രിയില്‍ ഓട്ടോ വിളിച്ച് റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയും രണ്ടു മക്കളും റെയില്‍വേ ട്രാക്കിലൂടെ നടന്നത് ഭീതി പരത്തി.ഓട്ടോ ഡ്രൈവര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്നുള്ള ഇടപെടല്‍ മൂന്ന് ജീവനുകള്‍ രക്ഷിച്ചു. കാസര്‍കോട്ടാണ് സംഭവം.തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് യുവതിയും സ്കൂള്‍ യൂണിഫോം അണിഞ്ഞ രണ്ടു മക്കളും ഓട്ടോയില്‍ കയറിയത്. ഇവര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഇറങ്ങുകയായിരുന്നു. എന്നാല്‍ ടിക്കറ്റ് കൌണ്ടറിലേക്ക് പോകുന്നതിന് പകരം യുവതിയും മക്കളും എതിര്‍ദേശയിലുള്ള റെയില്‍വേ ട്രാക്കിലേക്ക് പോകുന്നതുകൊണ്ട് ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നി.
തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.വിവരം ലഭിച്ച ചന്തേര പൊലീസ് ഉടന്‍ സ്ഥലത്തെത്തി. അതിനിടെ പൊലീസ് റെയില്‍വേ സ്റ്റേഷനിലും വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് റെയില്‍വേ ട്രാക്കില്‍ പരിശോധന നടത്തി. ഈ സമയം യുവതിയും മക്കളും റെയില്‍വേ ട്രാക്കിലൂടെ കരഞ്ഞുകൊണ്ട് നടക്കുകയായിരുന്നു. ഇവരെ പൊലീസ് തടഞ്ഞുനിര്‍ത്തി. പാളത്തില്‍നിന്ന് ഇവരെ മാറ്റിയതിന് പിന്നാലെ ട്രെയിന്‍ കടന്നുപോകുകയും ചെയ്തു. ഈ സമയം മക്കളെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു യുവതി.
തുടര്‍ന്ന് യുവതിയെയും മക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭര്‍ത്താവിന്‍റെ അമിത മദ്യപാനവും കുടുംബ പ്രശ്നങ്ങളും കാരണം ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് സൂചന. ഇന്നലെ വൈകിട്ട് കുട്ടികള്‍ സ്കൂളില്‍നിന്ന് വന്നതിന് പിന്നാലെയാണ് ഇവര്‍ വീടുവിട്ടിറങ്ങിയത്. സ്കൂള്‍ യൂണിഫോം അണിഞ്ഞിരുന്ന കുട്ടികളുടെ കൈവശം സ്കൂള്‍ ബാഗുമുണ്ടായിരുന്നു