ബംഗളുരു: സ്ത്രീധന പീഡന കേസില്‍ കന്നഡ സിനിമ സീരിയല്‍ നടി അഭിനയയ്ക്ക് 2 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കര്‍ണാടക ഹൈക്കോടതി.അഭിനയയുടെ സഹോദരന്‍ ശ്രീനിവാസിന്റെ ഭാര്യ ലക്ഷ്മിദേവിയുടെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നടപടി. 80,000 രൂപയും 250 ഗ്രാം സ്വര്‍ണവും സ്ത്രീധനമായി വാങ്ങിയതായി കാട്ടി 2002ലാണ് ലക്ഷ്മിദേവി പരാതി നല്‍കുന്നത്.
വിവാഹ ശേഷവും നിരന്തരം പണം വാങ്ങിയിരുന്നു. കൊടുക്കാന്‍ വിസമ്മതിച്ചതോടെ വീട്ടില്‍ നിന്നു പുറത്താക്കിയതായും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു.2012ല്‍ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അഭിനയയ്ക്കും കുടുംബത്തിനും മജിസ്ട്രേട്ട് കോടതി 2 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ജില്ലാ കോടതി ഇവരെ വെറുതേ വിട്ടു. ഇതോടെ ലക്ഷ്മിദേവി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഭര്‍ത്താവ് ശ്രീനിവാസ്, അഭിനയയുടെ അമ്മ ജയമ്മ, സഹോദരന്‍ ചെലുവ എന്നിവര്‍ക്കും കേസില്‍ ശിക്ഷ ലഭിച്ചു.കേസിലെ പ്രതിയായ അഭിനയയുടെ പിതാവ് രാമകൃഷ്ണ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. 1984ല്‍ പുറത്തിറങ്ങിയ അനുഭവയാണ് അഭിനയയുടെ ആദ്യ ചിത്രം. ഇതിലെ പ്രകടനത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ഒട്ടേറെ സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.
രണ്ടുവയസുകാരനെ ഹിപ്പോ വിഴുങ്ങി; ഒടുവില്‍
കമ്ബാല: ഉഗാണ്ടയില്‍ രണ്ടുവയസുകാരനെ ഹിപ്പോപൊട്ടാമസ് ജീവനോടെ വിഴുങ്ങി. കാഴ്ചക്കാര്‍ കല്ലെറിഞ്ഞതോടെ, ഹിപ്പോ പുറത്തേയ്ക്ക് തുപ്പിയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.2 വയസ്സുള്ള പോള്‍ ഇഗ എന്ന ആണ്‍കുട്ടിയെ ഹിപ്പൊപൊട്ടാമസ് ഒന്നടങ്കം വിഴുങ്ങുകയായിരുന്നു.കറ്റ്വെ കബാറ്റോറോ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് സംഭവം നടന്നത്.തടാകക്കരയില്‍ കളിച്ചു കൊണ്ടിരിക്കവേയാണ് കുട്ടിയെ ഹിപ്പോ ആക്രമിച്ചത്.
ഇത് കണ്ടുനിന്നവര്‍ മൃഗത്തിന് നേരെ കല്ലെറിയാന്‍ തുടങ്ങിയതോടെ കുട്ടിയെ ജീവനോടെ തന്നെ പുറത്തേക്ക് തുപ്പുകയായിരുന്നു.യുഗാണ്ടയിലെ വീടിനു സമീപമുള്ള എഡ്വേര്‍ഡ് തടാകത്തിന്റെ കരയില്‍ തനിച്ചിരുന്നു കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്ന് തടാകത്തില്‍ നിന്ന് കരയിലേക്കെത്തിയ ഹിപ്പോ തന്റെ താടിയെല്ലുകള്‍ ഉപയോഗിച്ച് കുട്ടിയെ വായിലാക്കി.എന്നാല്‍ ഹിപ്പോ കുട്ടിയെ വിഴുങ്ങുന്നതിന് മുമ്ബ് തന്നെ കണ്ടു നിന്ന ക്രിസ്പസ് ബഗോന്‍സയെന്ന ആള്‍ മൃഗത്തിന് നേരെ വലിയ കല്ലുകള്‍ എറിയാന്‍ തുടങ്ങി.
ഇതോടെ കുട്ടിയെ മൃഗം തിരിച്ചു തുപ്പുകയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.