തിരുവനന്തപുരം: നടി രഞ്ജുഷ മേനോൻ വീടിനുള്ളില്‍ മരിച്ച നിലയില്‍. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്..നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഭര്‍ത്താവും കുട്ടികളുമൊത്ത് ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ ഭര്‍ത്താവ് പുറത്തേക്ക് പോയി. സീരിയലിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്ന് വിളിച്ചിട്ടും രഞ്ജുഷയെ ബന്ധപ്പെടാനാവാത്തതിനാല്‍ ഇവര്‍ ഭര്‍ത്താവിനെ വിളിച്ചു. പലപ്രാവശ്യം വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതോടെ ഭര്‍ത്താവ് തിരിച്ചെത്തി ഏണിവച്ച് ഫ്ളാറ്റില്‍ കയറി നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കുടുംബസമേതം എന്റെ ചിത്രം കാണണമെന്ന് കങ്കണ! ഇന്ത്യക്ക് 2014 ല്‍ സ്വാതന്ത്ര്യം കിട്ടിയതല്ലേ ഒന്ന് ക്ഷമിക്കൂ എന്ന് പരിഹസിച്ചുകൊണ്ട് പ്രകാശ് രാജ്
കങ്കണ നായിക ആയി എത്തുന്ന പുതിയ ചിത്ര൦ ‘തേജസ്’കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ആയത്, എന്നാല്‍ ചിത്രം ബോക്സ്‌ഓഫീസില്‍ പ്രതീഷിച്ചതുപോലെ വിജയിച്ചിരുന്നില്ല, 100 കോടി മുതല്‍മുടക്കില്‍ ചെയ്യ്ത ഈ ചിത്രം തീയറ്ററുകളില്‍ നിന്നും രണ്ടു ദിവസം കൊണ്ട് 2.5 കോടി മാത്രമാണ് നേടിയത്, അതോ ചിത്രം കാണാനായി പ്രേഷകര്‍ കുറവും , അതോടു കങ്കണ ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്യ്തു, തന്റെ ചിത്രം കാണാൻ കുടുംബ സമേതം എല്ലാവരും തീയറ്ററില്‍ എത്തണമെന്നായിരുന്നു,അതുപോലെ ഇപ്പോള്‍ തീയറ്ററുകള്‍ നഷ്ടത്തിലാണെന്നും, അവരുടെ നിലനില്‍പ്പിനായി പ്രേഷകരായ നിങ്ങള്‍ സഹായിക്കണമെന്നുമായിരുന്നു കങ്കണ അഭ്യര്‍ത്ഥിച്ചത്..
എന്നാല്‍ കങ്കണയുടെ ഈ വാക്കുകളെ പരിഹസിച്ചുകൊണ്ട് നടൻ പ്രകാശ് രാജ് രംഗത്തു എത്തിയിരിക്കുകയാണ്. ഇന്ത്യക്ക് 2014 ല്‍ സ്വാതന്ത്ര്യം ലഭിച്ചിട്ടല്ലേ ഉള്ളൂ, ഒന്ന് ക്ഷമിക്കൂ, പതുക്കെ കയറിവരും, കാത്തിരിക്കുക എന്നാണ് പ്രകാശ് രാജ് എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്.നടി മുൻപ് പറഞ്ഞ വാക്കുകള്‍ കടമെടുത്താണ് പ്രകാശ് രാജ് ഈ പോസ്റ്റ് പങ്കുവെച്ചത്, നടി ഈ അടുത്ത് അഭിനയിച്ച മിക്ക ചിത്രങ്ങളും വലിയ പരാജയമാണ് ആണ് സംഭവിച്ചത്, ബോക്സോഫീസ് വൻ ദുരന്തമായ നടിയുടെ ചിത്രങ്ങളില്‍ ഇനിയും ഒരു പ്രതീക്ഷ കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷത്തില്‍ എത്തുന്ന ‘എമര്‍ജൻസി’ ആണ്.