Home Featured നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം.ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാര്‍ജയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. 2021 ഏപ്രിലില്‍ ആണ് ‘കാക്ക’ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുപ്പിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഏറെ നേടിയിരുന്നു. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു.

തന്റെ രൂപം കാരണം വീട്ടുകാരില്‍ നിന്നുപോലും പഴികേള്‍ക്കേണ്ടിവന്ന, മാറ്റിനിര്‍ത്തപ്പെട്ട പഞ്ചമി, പിന്നീട് അവയെ എല്ലാം പോസിറ്റീവ് ആയി എടുത്ത് സധൈര്യം മുന്നേറുന്ന കഥയായിരുന്നു കാക്ക പറഞ്ഞത്. ശേഷം മലയാള സിനിമയിലും ലക്ഷ്മിക തന്റെ സാന്നിധ്യം അറിയിച്ചു. യമണ്ടൻ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മിക, ചെറിയ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയിരുന്നു

സജ്‌ന ഒരു പൂമ്ബാറ്റയെ പോലെ പാറി നടക്കാൻ ആഗ്രഹിക്കുന്നു. എനിക്കത് അനുവദിക്കാനാവില്ല ; വിവാഹ മോചന വാര്‍ത്തയില്‍ പ്രതികരിച്ച്‌ ഫിറോസ്

പ്രശ്നങ്ങളെ ചിരിച്ചുകൊണ്ട് നേരിടണം.ഞാൻ ഹാപ്പിയാണ്.ഒരുകാലത്ത് കിടിലം ഫിറോസ് ആയി പലരും തന്നെ തെറ്റിദ്ധരിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു.കിടിലം ഫിറോസ് വേറെ പൊളി ഫിറോസ് വേറെ എന്ന് ആളുകള്‍ മനസ്സിലാക്കിതുടങ്ങി.കുട്ടിക്കാലം മുതലേ ഒരു കലാകാരൻ എന്ന നിലയില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് താൻ.10 വര്‍ഷത്തെ ദാമ്ബത്യ ജീവിതമാണ് അവസാനിക്കുന്നത് എന്ന് ഫിറോസ് പറയുന്നു.വേര്‍പിരിയുന്നു എന്നുള്ള വാര്‍ത്തയ്ക്കു ശേഷം സജ്‌ന എന്നെക്കുറിച്ച്‌ ഒരിടത്തുംമോശമായി പറഞ്ഞിട്ടില്ല എന്നും ഏറെ കുട്ടിത്തമുള്ള ഒരു വ്യക്തിയാണ് സജ്‌ന എന്നും ഫിറോസ് പറയുന്നുണ്ട്.

ഞാൻ എന്താണെന്ന് സജ്‌നയ്ക്ക് നന്നായി അറിയാം.കുടുംബമാണ്, ഞങ്ങള്‍ രണ്ടുപേരും പിരിയാണമെന്നാണ് ആഗ്രഹം.സജ്‌ന ഒരു പൂമ്ബാറ്റയെ പോലെ പാറി നടക്കാൻ ആഗ്രഹിക്കുന്നു. എനിക്കത് അനുവദിക്കാനാവില്ല.ഒരു ബോഡറിനപ്പുറം സജ്‌ന പോകുന്നത് താൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ഫിറോസ് വ്യക്തമാക്കുന്നു.അത് എന്റെ കുറവായിരിക്കാം, ഞാൻ അങ്ങനെയാണ് പഠിച്ചു വെച്ചിരിക്കുന്നത്.ഞാനവളെ അങ്ങനെ പറത്തി വിടാൻ ആഗ്രഹിക്കുന്നില്ല. ചിറകരിയുന്നതിലും ഭേദം പറത്തി വിടുന്നതാണ്. എന്നും സജ്‌നയ്ക്ക് എന്റെ മനസ്സില്‍ ഇടമുണ്ടാകും.

ഒരിക്കലും ഞാൻ സജ്‌നയെ കുറ്റം പറയില്ല.അതിനാല്‍ സന്തോഷകുറവുകള്‍ മനസ്സിലാക്കി പിരിയുകയാണ് എന്നാണ് ഫിറോസ് പറയുന്നത്.എല്ലായിടത്തും വിജയിക്കുന്നതിലും നല്ലത് ചിലയിടങ്ങളില്‍ തോറ്റു കൊടുക്കുന്നതാണ്.ഞാനാണ് അവളെ വളര്‍ത്തിയെടുത്തത്. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ ഈഗോ പ്രശ്നങ്ങള്‍ ഇല്ല എന്നും ഫിറോസ് പറയുന്നു.പക്ഷെ എന്റെ സ്പെസില്‍ ഒതുങ്ങുന്ന വ്യക്തിയല്ല സജ്‌ന. സജ്‌നയ്ക്ക് അതൊരു ചെറിയ സ്പേസ് ആയി തോന്നിക്കാണണം.സജ്‌നയെ ഏറെ നിയന്ത്രിച്ചിരുന്ന, പ്രൊട്ടക്‌ട് ചെയ്യുന്ന വ്യക്തിയാണ് താണെന്ന് ഫിറോസ് പറയുന്നു.സിനിമയോ അഭിനയമോ എന്താണെങ്കിലും ഇനി സ്വന്തം കരിയാറുമായി സജ്‌നമുന്നോട്ട് പോകട്ടെ എന്ന് ഫിറോസ് പറഞ്ഞു നിര്‍ത്തുന്നു

You may also like

error: Content is protected !!
Join Our WhatsApp Group