നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ വിവാഹിതനായി. മാധവി ബാലഗോപാൽ ആണ് അർജുന്റെ വധു. ഗുരുവായൂരിൽ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണമെന്നത് മാധവിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു.
248 വിവാഹങ്ങളായിരുന്നു ഇന്നലെ ഗുരുവായൂരിൽ വച്ച് നടന്നത്. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ കൂടി ഒരുക്കുക ആയിരുന്നു. ഇതില്‍ ഒരു മണ്ഡപത്തില്‍ വച്ചായിരുന്നു അര്‍ജുന്‍റെ വിവാഹം.
ആസിഫ് അലി നായകനായി എത്തിയ കുഞ്ഞെൽദോ എന്ന സിനിമയിലൂടെയാണ് അർജുൻ ശ്രദ്ധേയനാകുന്നത്. ചിത്രത്തിൽ ജിന്റോ എന്ന കഥാപാത്രമായാണ് അർജുൻ എത്തിയത്. സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം എന്നിവയാണ് അർജുൻ അഭിനയിച്ച മറ്റ് സിനിമകൾ.
1995-ൽ പൈ ബ്രദേഴ്സ് എന്ന മലയാള ചലച്ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്ത് എത്തിയ താരമാണ് അനന്യ. ദേശീയ അമ്പയ്ത്ത് ചാമ്പ്യൻഷിപ്പിലേക്ക് നടി യോഗ്യത നേടിയിട്ടുണ്ട്. ശിക്കാർ, സീനിയേഴ്സ് , ഡൊക്ടർ ലൗ, എങ്കേയും എപ്പോതും, കുഞ്ഞളിയൻ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
എന്ന ചിത്രത്തിൽ അനന്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആയിരുന്നു ചിത്രത്തിലെ നായകന്മാർ. ഉണ്ണിയുടെ ഭാര്യ ആയിട്ടായിരുന്നു അനന്യ ചിത്രത്തിൽ അഭിനയിച്ചത്. മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍, ജഗദീഷ്, സ്‍മിനു സിജോ, അനീഷ് ഗോപാല്‍, സുധീര്‍ കരമന, രാജേഷ് ബാബു, നന്ദന വര്‍മ്മ, ലീല സാംസണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മലയാളത്തില്‍ നിന്നുള്ള ആദ്യ ഹൈബ്രിഡ് റിലീസ് ആയി 2021 ഒക്ടോബര്‍ 7നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. രവി കെ ചന്ദ്രന്‍ ആണ് സംവിധാനം.
ആര്‍എസ്‌എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുരുക്കി, 50 ലക്ഷം തട്ടി; മനുഷ്യാവകാശ പ്രവര്‍ത്തക പിടിയില്‍
മാണ്ഡ്യ: ആര്‍എസ്‌എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി അന്‍പതു ലക്ഷം രൂപ തട്ടിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ആര്‍എസ്‌എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടി നല്‍കിയ പരാതിയില്‍ സല്‍മ ബാനുവിനെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്‌എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് ഷെട്ടി. ഷെട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയാണ് പണം തട്ടിയത്. മണ്ഡ്യയില്‍നിന്നു മൈസൂരുവിലേക്കു ലിഫ്‌റ് ഓഫര്‍ ചെയ്താണ് സംഘം ഷെട്ടിയെ കുരുക്കിയതെന്ന് പൊലീസ് പറഞ്ഞു. കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച ഷെട്ടിയുടെ ചിത്രങ്ങളും വിഡിയോയും പകര്‍ത്തി.
നാലു കോടി രൂപയാണ് ചിത്രങ്ങള്‍ പരസ്യമാക്കാതിരിക്കാന്‍ സംഘം ആവശ്യപ്പെട്ടത്. ഷെട്ടി ഇവര്‍ക്ക് അന്‍പതു ലക്ഷം നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.സംഘത്തിലെ മറ്റുള്ളവര്‍ക്കായി തിരിച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.