തന്റെ ജന്മദിനത്തില്‍ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ അപകടമുണ്ടായി മരിച്ച ആരാധകരുടെ വീട്ടിലെത്തി നടൻ യഷ്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ തന്നെ വേദനിപ്പിക്കുന്നുവെന്നും തന്നോടുള്ള ആരാധന പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും യഷ് പറഞ്ഞു.അപകടത്തില്‍ മരണമടഞ്ഞ യുവാക്കളുടെ വീട്ടിലെത്തി താരം കുടുംബാംഗങ്ങളെ താരം ആശ്വസിപ്പിച്ചു. കൂടാതെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരാധകരെയും സന്ദര്‍ശിച്ചു.നിങ്ങള്‍ എവിടെയായിരുന്നാലും എന്നെ പൂര്‍ണ ഹൃദയത്തോടെ സ്നേഹിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. ഇത്തരം ദാരുണസംഭവങ്ങള്‍ ഈ ജന്മദിനത്തില്‍ എനിക്ക് വേദനയും ഭയവും ഉണ്ടാക്കുന്നു. ആരാധന പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലല്ല.
ദയവായി നിങ്ങളുടെ സ്‌നേഹം ഈ തരത്തില്‍ കാണിക്കരുത്. വലിയ ബാനറുകള്‍ തൂക്കരുത്, സിനിമയിലേത് പോലെ ബൈക്ക് ചേസ് ചെയ്യരുത്, അപകടകരമായ സെല്‍ഫികള്‍ എടുക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.ജീവിതത്തില്‍ നിങ്ങള്‍ ഉയരങ്ങളിലെത്താന്‍ ശ്രമിക്കുക. നിങ്ങള്‍ എന്റെ യഥാര്‍ഥ ആരാധകനാണെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ കരിയറില്‍ ശ്രദ്ധ ചെലുത്തുക, നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കായി സമര്‍പ്പിക്കുക, വിജയവും സന്തോഷവും നേടുക. നിങ്ങളുടെ കുടുംബങ്ങള്‍ക്ക് അഭിമാനികരമാകുന്ന പ്രവൃത്തികള്‍ ചെയ്യുക”, യഷ് പറഞ്ഞു.
നാല് വയസുള്ള മകനെ കൊന്ന് ബാഗിലാക്കി; 39കാരിയായ സ്റ്റാര്‍ട്ടപ്പ് സിഇഒ അറസ്റ്റില്‍; കുഞ്ഞിന്റെ രക്തക്കറ കണ്ടെത്തിയത് അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍
പനാജി: നാല് വയസുള്ള മകന്റെ മൃതദേഹവുമായി 39 കാരിയായ സ്റ്റാര്‍ട്ടപ്പ് സ്ഥാപകയെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സ്റ്റാര്‍ട്ടപ്പായ മൈൻഡ്ഫുള്‍ എഐ ലാബിന്റെ സിഇഒ സുചന സേത്തിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്.യുവതി കുഞ്ഞിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് ടാക്‌സിയില്‍ വരുമ്ബോഴായിരുന്നു അറസ്റ്റ്.വടക്കൻ ഗോവയിലെ കണ്ടോലിമിലെ സോള്‍ ബനിയൻ ഗ്രാൻഡെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സുചന ഇളയ മകനെ കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് ഇവര്‍ മകനോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്. എന്നാല്‍ തിരിച്ചു പോകുമ്ബോള്‍ ഇവരുടെ കൂടെ കുഞ്ഞ് ഉണ്ടായിരുന്നില്ല.
കുറഞ്ഞ നിരക്കില്‍ ബെംഗളൂരുവിലേക്ക് വിമാന ടിക്കറ്റുണ്ടായിട്ടും ഇവര്‍ അത്യാവശ്യമായി ടാക്‌സി വേണമെന്ന് റിസപ്ഷൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. യുവതി പോയതിന് ശേഷം ജീവനക്കാര്‍ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ രക്തക്കറകള്‍ കണ്ടെതോടെ ഗോവ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പോലീസ് യുവതിയെ വിളിച്ച് മകനെക്കുറിച്ച് ചോദിച്ചപ്പോള്‍, അവൻ ഒരു സുഹൃത്തിനൊപ്പം ഉണ്ടെന്ന് പറഞ്ഞ് സൃഹൃത്തിന്റെ വിലാസം നല്‍കി. എന്നാല്‍ അത് വ്യാജമാണെന്ന് പോലീസിന് മനസിലായി. തുടര്‍ന്ന് പോലീസ് ടാക്‌സി ഡ്രൈവറെ വിളിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ടാക്‌സി തിരിച്ചുവിടാൻ ആവശ്യപ്പെട്ടു.ചിത്രദുര്‍ഗ പോലീസ് കാര്‍ പരിശോധിച്ചപ്പോള്‍ ബാഗിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. എഐ ഡെവലപ്പറായി ജോലി ചെയ്യുന്ന വെങ്കട്ട് രാമനാണ് യുവതിയുടെ ഭര്‍ത്താവ്. കൊലപാതകത്തിനുള്ള കാരണമെന്താണെന്ന് കണ്ടെത്താനായില്ല.