പിഎസ് 2 എന്ന ചിത്രത്തിലും അതിലെ വിക്രമിൻറെ ആദിത്യ കരികാലൻ എന്ന കഥാപാത്രത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ക്രീനിൽ വിക്രം ചെയ്ത മാജിക്കിൽ അക്ഷരാർത്ഥത്തിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. എന്നാൽ വിക്രം ആരാധകർക്ക് ആശങ്കയുണ്ടാക്കുന്ന ഒരു വാർത്ത വന്നിരിക്കുകയാണ്. തങ്കലാൻ എന്ന ചിത്രത്തിനുവേണ്ടിയുള്ള റിഹേഴ്സലിനിടെ താരത്തിന് പരിക്കുപറ്റി എന്നതാണ് ആ സംഭവം.
പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. ഈ ചിത്രത്തിന്റെ റിഹേഴ്സലിനിടെയാണ് വിക്രമിന് ഇപ്പോൾ പരിക്കുപറ്റിയിരിക്കുന്നത്. വാരിയെല്ലിനാണ് പരിക്ക്. ഇതേ തുടർന്ന് ചിത്രീകരണത്തിൽ നിന്ന് കുറച്ചുനാളത്തേക്ക് വിക്രം വിട്ടുനിൽക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. പൂർണ ആരോഗ്യവാനായി ഉടൻ തന്നെ തിരിച്ചെത്തുമെന്ന് വിക്രം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.തമിഴ് പ്രഭയാണ് തിരക്കഥാ രചനയിലെ പങ്കാളി.
അഴകിയ പെരിയവൻ സംഭാഷണവും എ. കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അറിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ. നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ആറാം ക്ലാസ് മുതല്‍ കോഡിങും എഐയും; വന്‍ മാറ്റത്തിനൊരുങ്ങി സിബിഎസ്‌ഇ വിദ്യാഭ്യാസം
ഡിജിറ്റൽ രംഗവും അതിവേഗ ഇന്റര്‍നെറ്റും എഐ സാങ്കേതികവിദ്യയുമെല്ലാം ലോകക്രമത്തെ അടിമുടി ഉഴുത് മറിച്ച് കൊണ്ടിരിക്കുകയാണ്.ഇന്റര്‍നെറ്റ് എത്തിയപ്പോള്‍ പോലും സാധ്യമാകാതിരുന്ന അതിവേഗത്തിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകത്ത് കണ്ട് കൊണ്ടിരിക്കുന്നത്. എല്ലാമൊന്ന് ശാന്തമായി സ്ഥിരത കൈവരിക്കുമ്ബോഴേക്ക് ജോലി, വിദ്യാഭ്യാസം എന്നിവയിലെല്ലാം പുതിയ ലോകക്രമവും രൂപപ്പെടും.എഐയും റോബോട്ടുകളുമെല്ലാം നിര്‍ണായകമാകുന്ന പുതിയ കാലത്തിനൊപ്പം വിദ്യാര്‍ഥികളെയും വഴിനടത്താനൊരുങ്ങുകയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ( CBSE ). AI ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ), കോഡിങ് തുടങ്ങിയ രംഗങ്ങളില്‍ വളരെ ചെറിയ ക്ലാസ് മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരിചയം നല്‍കുകയെന്നതാണ് സിബിഎസ്‌ഇ ലക്ഷ്യമിടുന്നത്.
അധികം വൈകാതെ തന്നെ പുതിയ വിഷയങ്ങള്‍ സിലബസിള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകളും സിബിഎസ്‌ഇ സര്‍ക്കുലറുകളും സൂചിപ്പിക്കുന്നത്.ആറാം ക്ലാസിലെയും എട്ടാം ക്ലാസിലെയും സിലബസുകളിലാണ് പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. അതായത് വളരെ ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികളെ കോഡിങിലും എഐ സാങ്കേതികവിദ്യയിലും പരിശീലിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.
ഇത് സംബന്ധിച്ച് സ്കൂള്‍ മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. രാജ്യത്ത് നൈപുണ്യ വിദ്യാഭ്യാസം ( സ്കില്‍ എഡ്യുക്കേഷന്‍ ) പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സിബിസിഇയുടെ നീക്കം.പ്ലസ് വണ്‍ പൂര്‍ത്തിയായാല്‍ നൈപുണ്യ വിദ്യാഭ്യാസമെന്ന പരിമിതിയാണ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ചെറിയ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇനി വ്യത്യസ്ത സ്കില്‍സെറ്റുകളില്‍ പരിശീലനം നേടാന്‍ കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( എഐ ), ഫിനാന്‍ഷ്യല്‍ ലിറ്ററസി, കോഡിങ്ങ്, ഡാറ്റ സയന്‍സ്, ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍), കശ്മീരി എംബ്രോയ്ഡറി, ആപ്ലിക്കേഷന്‍ ഓഫ് സ്റ്റഡീസ്, മാസ് മീഡിയ – ബീയിങ് മീഡിയ ലിറ്ററേറ്റ് എന്നിങ്ങനെ 33 -ല്‍ കൂടുതല്‍ വിഷയങ്ങളുടെ ലിസ്റ്റും സിബിഎസ്‌ഇ പുറത്ത് വിട്ടിട്ടുണ്ട്.
കോഡിങ് പഠനത്തിനായുള്ള സിലബസ് ആഗോള ടെക് ഭീമന്‍ മൈക്രോസോഫ്റ്റാണ് രൂപകല്‍പ്പന ചെയ്യുന്നത്. 8 -ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡാറ്റ സയന്‍സ് പോലെയുള്ള സാങ്കേതിക മേഖലകളിലേക്ക് പരിചയം നല്‍കുന്നതിനെക്കുറിച്ച് ചിലര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടാകാം. ” തുമ്ബിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നു ” എന്നൊരു ആരോപണത്തിനും സാധ്യതയുണ്ട്. എന്നാല്‍ വളരെ ചെറുപ്പത്തില്‍ തന്നെ വൊക്കേഷണല്‍ വിദ്യാഭ്യാസത്തിലേക്ക് പരിചയപ്പെടുത്തുന്നത് ഉന്നത വിദ്യാഭ്യാസ സമയത്ത് സങ്കീര്‍ണമായ മേഖലകളില്‍ നിന്നുള്ള തൊഴില്‍ അധിഷ്ടിത കോഴ്സുകള്‍ ലളിതമായി മറികടക്കാന്‍ സഹായിക്കും.
മേല്‍പ്പറഞ്ഞ മേഖലകള്‍ക്ക് പുറമെ, 8-ാം ക്ലാസിലേക്ക് ഡാറ്റാ സയന്‍സ് അവതരിപ്പിക്കാനും സിബിഎസ്‌ഇ ബോര്‍ഡ് പദ്ധതിയിടുന്നുണ്ട്. മരുന്നുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നതിനെക്കുറിച്ച് പോലും ആറാം ക്ലാസിലെയും എട്ടാം ക്ലാസിലെയും വിദ്യാര്‍ഥികള്‍ അറിഞ്ഞിരിക്കണമെന്നാണ് സിബിഎസ്‌ഇ ആഗ്രഹിക്കുന്നതെന്ന് ചുരുക്കത്തില്‍ പറയാം. തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസത്തിനും നൈപുണ്യ വികാസത്തിനും വലിയ പ്രാധാന്യം 2020 -ലെ ദേശീയ വിദ്യാഭ്യാസ നയം നല്‍കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയും ആശയം പ്രായോഗികതലത്തിലേക്ക് കൊണ്ട് വരുന്നതുമാണ് പുതിയ നീക്കം.
നമ്മുടെ രാജ്യത്ത് ഓരോ വിദ്യാര്‍ഥിയുടെയും സാമൂഹ്യ സാഹചര്യത്തിന് അനുസരിച്ച് തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസത്തിലേക്കുള്ള ആക്സസില്‍ വലിയ വ്യത്യാസമുണ്ട്. ഈ വ്യത്യാസങ്ങള്‍ ഇല്ലാതാക്കുകയും നൈപുണ്യ വിദ്യാഭ്യാസം മുഖ്യധാര വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ അധിഷ്ടിത കോഴ്സുകള്‍ ആരംഭിക്കും. കോഴ്സുകള്‍ക്കുള്ള സ്കില്‍ മൊഡ്യൂളുകള്‍ക്കായി ഫീസുകളൊന്നും തന്നെ സിബിഎസ്‌ഇ ഈടാക്കില്ല. വെക്കേഷന്‍, സമ്മര്‍ ക്യാമ്ബുകള്‍ തുടങ്ങിയ സമയങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സിബിഎസ്‌ഇ സര്‍ക്കുലറില്‍ പരാമര്‍ശമുണ്ട്.