തമിഴ് സിനിമയില്‍ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. നടന്റെ ചിത്രങ്ങള്‍ക്കും സിനിമകളുടെ അപ്ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്.നടന്റെ സിനിമകളുടെ ടീസര്‍, ട്രെയ്‌ലര്‍, ഗാനങ്ങള്‍ റിലീസ് ചെയ്താല്‍ ഉടന്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടാറുമുണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലും അക്കൗണ്ടുകള്‍ ഉണ്ടെങ്കിലും ഇതുവരെ നടന്റെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലും തന്റെ വരവ് അറിയിച്ചിരിക്കുകയാണ് വിജയ്.രണ്ട് മണിക്കൂറുകള്‍ക്ക് മുന്‍പാണ് നടന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്.
തന്റെ ഏറ്റവും പുതിയ സിനിമയായ ‘ലിയോ’യിലെ ലുക്കിലെ ഒരു ചിത്രവും നടന്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഹലോ നന്‍പാസ് ആന്‍ഡ് നന്‍പീസ്’ എന്ന കുറിപ്പോടെയാണ് നടന്‍ തന്റെ ആദ്യ പോസ്റ്റ് പങ്കുവെച്ചത്.നടന്റെ ഇന്‍സ്റ്റഗ്രാമിലേക്കുള്ള വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. രമ്യ പാണ്ഡ്യന്‍ ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ നടനെ സ്വാഗതം ചെയ്തിട്ടുണ്ട്. ‘സ്വാഗതം അണ്ണാ’ എന്നാണ് ‘വേലായുധം’ എന്ന സിനിമയില്‍ താരത്തിനൊപ്പം അഭിനയിച്ച നടി ശരണ്യ മോഹന്‍ കുറിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ എത്തി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷം ഫോളോവേഴ്‌സിനെയും വിജയ് സ്വന്തമാക്കി കഴിഞ്ഞു.അതേസമയം ‘ലിയോ’യുടെ ചിത്രീകരണ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. ലോക്ഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്ബന്‍ താരനിരയും ഭാഗമാകുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.
ഏപ്രില്‍ അഞ്ച് മുതല്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും
ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം.ഏപ്രില്‍ അഞ്ച് മുതലായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.ഭാരം കൂടിയ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല.
താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്കരമാകുന്നത് തടയുന്നതിനായാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തിരമായി പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമര്‍ജന്‍സി സെന്റര്‍ സംവിധാനം പോലീസ് സ്റ്റേഷനില്‍ സ്ഥാപിക്കാനും തീരുമാനമായി.