Home Featured സിനിമ സീരിയല്‍ താരം വിനോദ് തോമസ് കാറില്‍ മരിച്ച നിലയില്‍

സിനിമ സീരിയല്‍ താരം വിനോദ് തോമസ് കാറില്‍ മരിച്ച നിലയില്‍

സിനിമ സീരിയല്‍ താരം വിനോദ് തോമസ് (47) കാറില്‍ മരിച്ച നിലയില്‍. പാമ്ബാടിയിലെ ഡ്രീം ലാന്‍ഡ് ബാറിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടത്.മീനടം സ്വദേശിയാണ് വിനോദ്. രാത്രി എട്ടരയോടയാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ 11ന് വിനോദ് ബാറില്‍ എത്തിയിരുന്നു.

പാര്‍ക്ക് ചെയ്ത് കാറില്‍ നിന്ന് ഏറെ നേരമായിട്ടും ആരും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ കാറിന്റെ അരികില്‍ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അയ്യപ്പനും കോശിയും, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിംഗ്, ജൂണ്‍, അയാള്‍ ശശിതുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതനാണ്. മൃതദേഹം പാമ്ബാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

മുറിയില്‍ സിറിഞ്ചും കുപ്പിയും, അമ്മയെ കെട്ടിപ്പിടിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു: കോളേജ് ടൂര്‍ കഴിഞ്ഞെത്തിയ 18 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം:വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആല്‍ബര്‍ട്ട്- ബീന ആല്‍ബര്‍ട്ട് ദമ്ബതികളുടെ മകൻ അബിൻ ആല്‍ബര്‍ട്ട് (18) ആണ് മരിച്ചത്.കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം നടന്നത്. ഇന്ന് പുലര്‍ച്ചെ കിടപ്പുമുറിയില്‍ വച്ച്‌ അമ്മയെ കെട്ടിപ്പിടിച്ച്‌ കുഴഞ്ഞ് വീഴുകയായിരുന്നു.പുലര്‍ച്ചെ 6 മണിയോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുറിയിലെ കട്ടിലില്‍ നിന്നും സിറിഞ്ചും കട്ടിലിന്റെ അടിയില്‍ നിന്നും ഒരു കുപ്പിയും പോലീസ് കണ്ടെടുത്തു.

മരണ കാരണം വ്യക്തമല്ല.നെല്ലിക്കാട് മദര്‍ തെരേസ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അബിൻ. കോളേജില്‍ നിന്നും ഒരാഴ്ചത്തെ വിനോദയാത്ര കഴിഞ്ഞ് ഇന്നലെയാണ് അബിൻ വീട്ടില്‍ എത്തിയത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനയ്‌ക്കായി ഫോറൻസിക് വിദഗ്ധരും എത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.

You may also like

error: Content is protected !!
Join Our WhatsApp Group