ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ഥിത്വം നല്കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം നിരസിച്ച് കന്നഡ നടന്‍ ശിവരാജ്കുമാര്‍.ഇഡിഗ സമുദായത്തിന്റെ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ വാഗ്ദാനം നടന്‍ നിരസിച്ചത്. എന്നാല്‍ സിനിമയല്ലാതെ മറ്റൊന്നിനോടും താല്‍പര്യമില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശിവരാജ്കുമാര്‍ വ്യക്തമാക്കി.അതേസമയം ഭാര്യയും മുന്‍ മുഖ്യമന്ത്രി ബംഗാരപ്പയുടെ മകളുമായ ഗീത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും ശിവരാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവമൊഗ്ഗയില്‍ ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഗീത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ശിവരാജ്കുമാറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനു ഇറങ്ങിയിരുന്നു.
യഷ് ഓര്‍ഡര്‍ ചെയ്തത് 19900 രൂപയുടെ ഹെഡ്ഫോണ്‍, കിട്ടിയത് ടൂത്ത് പേസ്റ്റ്
ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത സാധനത്തിന് പകരം മറ്റു പലതും ലഭിക്കുന്ന സംഭവങ്ങള്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാറുണ്ട്.അത്തരമൊരു വിചിത്രമായ ഷോപ്പിംഗ് അനുഭവം യഷ് ഓജ എന്ന ഉപഭോക്താവ് പങ്കുവെച്ചു. സോണി എക്സ്ബി910എന്‍ വയര്‍ലെസ് ഹെഡ്‌ഫോണ്‍ ആണ് യഷ് ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത്. 19,900 രൂപയായിരുന്നു വില. എന്നാല്‍ കിട്ടിയത് കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റാണ്.അണ്‍ബോക്സിംഗ് വീഡിയോ യഷ് പങ്കുവെച്ചു- “ശരി ഞാൻ സോണി xb910n ഓര്‍ഡര്‍ ചെയ്തു, എനിക്ക് കോള്‍ഗേറ്റ് ടൂത്ത് പേസ്റ്റ് ലഭിച്ചു.” പിന്നാലെ ക്ഷമ ചോദിച്ച് ആമസോണ്‍ രംഗത്തെത്തി. ഓര്‍ഡര്‍ ചെയ്ത ഉത്പന്നം നല്‍കാമെന്നും വ്യക്തമാക്കി- “നിങ്ങളെ സഹായിക്കാം. ദയവായി ഞങ്ങളെ മെസേജിലൂടെ ബന്ധപ്പെടുക.
എന്നാല്‍ ഓര്‍ഡര്‍, അക്കൗണ്ട് വിശദാംശങ്ങള്‍ മെസേജിലൂടെ ഞങ്ങളെ അറിയിക്കരുത്. അത് വ്യക്തിഗത വിവരങ്ങളായി ഞങ്ങള്‍ കണക്കാക്കുന്നു”.നേരത്തെ ഒരാള്‍ ആമസോണില്‍ നിന്ന് 90,000 രൂപയുടെ ക്യാമറ ലെൻസ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച പാക്കേജ് തുറന്നപ്പോള്‍ ഞെട്ടിപ്പോയി. അരുണ്‍ കുമാര്‍ മെഹര്‍ എന്നയാള്‍ ആമസോണില്‍ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസാണ് ഓര്‍ഡര്‍ ചെയ്തത്. വൈകാതെ പാഴ്സല്‍ ലഭിച്ചു. പെട്ടി തുറന്നപ്പോള്‍ ക്യാമറ ലെൻസിന് പകരം അതില്‍ ഒരുതരം വിത്തുകളാണ് ഉണ്ടായിരുന്നത്.